റിലയൻസ് ജിയൊ ഇപ്പോൾ വൈദ്യുത വാഹന ചാർജിങ് രംഗത്തെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള നീക്കത്തിലാണ്. വൈദ്യുത വാഹന റൈഡ് ഹെയ്ലിങ് പ്ലാറ്റ്ഫോമായ ബ്ലൂസ്മാർട്ടുമായി സഹകരിച്ചാവും ജിയൊയും പങ്കാളിയായ ബ്രിട്ടീഷ് പെട്രോളിയ(ബിപി)വും ഇന്ത്യയിൽ വൈദ്യുത വാഹന(ഇവി) ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുക എന്നാണ് റിപ്പോർട്ട്.
ഏതാനും വർഷത്തിനകം ബാറ്ററിയിൽ ഓടുന്ന കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഉതകുന്ന ചാർജിങ് സ്റ്റേഷനുകളുടെ വിപുല ശൃംഖല തന്നെ യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മേഖലയിലേക്കുള്ള ജിയൊയുടെ രംഗപ്രവേശം. തുടക്കത്തിൽ ജിയൊ–ബി പി സഖ്യം ബ്ലൂസ്മാർട്ടിന്റെ സേവനം നിലവിലുള്ള നഗരങ്ങളിൽ വൈദ്യുത വാഹന ചാർജിങ് സൗകര്യം ഏർപ്പെടുത്താനുള്ള ആസൂത്രണവും വികസനവും പ്രവർത്തനവുമാണ് ഏറ്റെടുക്കുക.
പുതിയ സംരംഭത്തിന്റെ അരങ്ങേറ്റം ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലാവുമെന്നാണ് റിപ്പോർട്ട്. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 30 വാഹനങ്ങൾക്ക് ഒരേ സമയം ചാർജ് ചെയ്യാനുള്ള സൗകര്യമാവും ലഭ്യമാക്കുക. പ്രധാനമായും നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ‘ബി പി പൾസ്’ എന്ന പേരിൽ യു കെയിലെ ഏറ്റവും വലിയ വൈദ്യുത വാഹന ചാർജിങ് ശൃംഖലയാണു ബി പിക്കുള്ളതെന്നു ജിയൊ–ബി പി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരീഷ് സി മേത്ത വിശദീകരിച്ചു.

Comments