റാവല്‍പിണ്ടി: പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനേയും ടീമിനേയും ഞെട്ടിച്ചുകൊണ്ടാണ് പരമ്പരയില്‍ നിന്ന് പിന്മാറുന്നുവെന്ന ന്യൂസിലന്ഡിന്െ്റ പ്രഖ്യാപനം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയുക്ത ചെയർമാൻ കൂടിയായ മുൻ താരം റമീസ് രാജയുടെ നേതൃത്വത്തിലാണ് പാക്ക് ക്രിക്കറ്റ് ലോകം ന്യൂസീലൻഡിനെതിരെ രംഗത്തെത്തിയത്. റമീസ് രാജയ്ക്കു പുറമേ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് ഹഫീസ്, മുൻ താരങ്ങളായ ശുഐബ് അക്തർ, ഷാഹിദ് അഫ്രീദി തുടങ്ങിയവർ രംഗത്തെത്തി.
ന്യൂസീലൻഡുകാർ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ച റമീസ് രാജ, ഇനി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിൽ (ഐസിസി) വച്ചു കാണാമെന്ന് ന്യൂസീലൻഡിനെ വെല്ലുവിളിച്ചു. ന്യൂസീലൻഡ് പാക്കിസ്ഥാൻ ക്രിക്കറ്റിനെ കൊന്നുവെന്നായിരുന്നു അക്തറിന്റെ പ്രതികരണം. ന്യൂസീലൻഡ് ടീം പര്യടനം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതായി അറിയിച്ചതിനു പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി ഇവർ രംഗത്തെത്തിയത്.
എന്തൊരു ദിവസമാണിത്. ഞങ്ങളുടെ കളിക്കാരുടെയും ആരാധകരുടെയും കാര്യമോർത്ത് വിഷമം തോന്നുന്നു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഒരു പരമ്പരയിൽനിന്ന് സ്വന്തം തീരുമാനത്തിൽ പിൻമാറുന്നത് നിരാശപ്പെടുത്തുന്നു. പ്രത്യേകിച്ചും അതേക്കുറിച്ച് ഒരു വാക്കു പോലും മുൻപ് പറയാതെ. ന്യൂസീലൻഡുകാർ ഏതു ലോകത്താണ് ജീവിക്കുന്നത്? ന്യൂസീലൻഡിനോട് പറയാനുള്ളത് ഞങ്ങൾ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വച്ച് അറിയിക്കും.

Comments