
കൊച്ചി: പെരിയാറ്റിലുണ്ടായ വേലിയേറ്റം കൊച്ചി നിവാസികളുടെ കുടിവെള്ളം മുട്ടിക്കും. വേലിയേറ്റത്തെ തുടര്‍ന്ന് പെരിയാറില്‍ വന്‍തോതില്‍ ഉപ്പുവെള്ളം കയറി. ഇതോടെ ആലുവയില്‍ നിന്ന് കൊച്ചിയിലേക്കും വിശാല കൊച്ചിയിലേക്കും പമ്പിംഗ് വാട്ടര്‍ അതോറിറ്റി നിര്‍ത്തിവച്ചു.
അനുവദനീയമായതിലും നാലിരട്ടിയാണ് ഇപ്പോള്‍ പെരിയാറ്റിലെ ഉപ്പിന്റെ അംശം. വൈകുന്നേരം നാലു മണിയോടെ വേലിയിറക്കം ഉണ്ടാകുമെന്നും അതോടെ പമ്പിംഗ് പനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ വേലിയിറക്കത്തില് ഉപ്പിന്റെ അംശം കുറഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇങ്ങനെ വന്നാല്‍ കൊച്ചിയിലേക്കള്ള പമ്പിംഗ് തുടരാന്‍ കഴിയില്ല.






