സാന്‍ഫ്രാന്‍സിക്കോ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ജര്‍മന്‍ ഏകാധിപതി ഹിറ്റ്ലറിനോട് ഉപമിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യു ഹൈസ്കൂളിലെ ചരിത്രാധ്യാപകനായ ഫ്രാങ്ക് നവാരോയെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് ഫ്രാങ്ക് നിയുക്ത പ്രസിഡന്റിനെ ഹിറ്റ്ലറിനോട് ഉപമിച്ചത്. അധ്യാപകന്റെ പരാമര്‍ശത്തിനെതിരെ ഒരു രക്ഷിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് നടപടി. നാല്‍പ്പത് വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഫ്രാങ്ക്, ഹിറ്റ്ലറിന്റെ കാലത്ത് ജര്‍മനിയില്‍ നടത്തിയ വംശഹത്യ വിഷയത്തില്‍ വിശദമായ പഠനം നടത്തിയ വ്യക്തിയാണ്.






