
തിരുവനന്തപുരം: ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പോലീസ് ഡിസ്ട്രിക്ട് ആന്റി നാര്കോട്ടിക് സ്പെഷ്യല് ആക്ഷന് ഫോഴ്സിന്റെ (ഡന്സാഫ്) പ്രവര്ത്തനം മരവിപ്പിച്ചു.
ലഹരിക്കടത്ത് തടയാനും ലഹരിമാഫിയകളെ പിടികൂടാനുമായാണ് പോലീസിന് കീഴില് ഡിസ്ട്രിക്ട് ആന്റി നാര്കോട്ടിക് സ്പെഷ്യല് ആക്ഷന് ഫോഴ്സ് (ഡന്സാഫ്) എന്ന പേരില് പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നത്. എന്നാൽ ഡന്സാഫ് സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്ക്ക് ലഹരി മാഫിയയുമായും തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജന്സ് റിപ്പോര്ട്ട്.
അടുത്തിടെ ഡന്സാഫ് പിടികൂടിയ ചില കേസുകളില് ഒത്തുകളി നടന്നതായി സ്പെഷ്യല് ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
ലഹരിമരുന്ന് പിടികൂടുന്ന കേസുകളില് വാഹനങ്ങള് കസ്റ്റഡിയിലെടുക്കാത്തതും മറ്റുമാണ് സംശയത്തിനിടയാക്കിയത്.







Comments