
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന് അല്ല പ്രശളനം ഇന്ത്യ നല്കുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റാണ് പ്രശ്നമെന്ന് യുകെ. ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ കോവിഷീല്‍ഡിന് അംഗീകാരം നല്കുന്ന തരത്തില്‍ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ ബ്രിട്ടന് മാറ്റം വരുത്തി.
എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ഈ സാഹചര്യത്തില്‍ വാക്സീന് എടുത്ത ശേഷം ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന 10 ദിവസത്തെ ക്വാറന്റീന് പിന്‍വലിക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോവിഡ് വാക്സിന് എടുത്ത ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ക്വാറന്റീന് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തിരിച്ചും നടപടിയുണ്ടാകുമെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. പിന്നാലെയാണ് യാത്രാമാര്ഗനിര്ദേശം ബ്രിട്ടന് പുതുക്കിയത്.






