മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെപോലെ തന്നെ ഒരു വാഹനപ്രേമിയാണ് മകനും യുത്ത് ഐക്കണുമായ ദുല്‍ഖര്‍ സല്‍മാൻ. വിന്റേജ് കാർ ഉള്‍പ്പെടെ വന്‍ കാര്‍ ശേഖരം തന്നെ ദുല്‍ഖറിന് ഉണ്ട്. ഇപ്പോൾ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥിയെ കൂടി എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ലാൻഡ് റോവർ ഡിഫൻഡറാണ് ഏറ്റവും പുതിയ അതിഥി.
ടാസ്മാൻ ബ്ലൂ നിറത്തിലുള്ള ഡിഫൻഡറിന്റെ ഫൈവ് ഡോർ പതിപ്പായ 110 ആണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമായ ഈ ഡിഫൻഡർ പതിപ്പിന് 82 ലക്ഷം മുതൽ 1.2 കോടി രൂപ വരെയാണ് വില. എന്നാൽ, ഏതാണ് ദുൽഖർ സ്വന്തമാക്കിയ മോഡൽ എന്ന് വ്യക്തമല്ല. എക്‌സ്‌പ്ലോറർ പാക്കേജിന്റെ ഭാഗമായ റൂഫ് റാക്ക്, സൈഡ് മൗണ്ടഡ് കാരിയർ, റൈസ്ഡ് എയർ ഇൻടേക്ക്, സ്പെയർ വീൽ കവർ എന്നിവ ദുൽഖറിന്റെ ലാൻഡ് റോവർ ഡിഫൻഡറിൽ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പച്ച നിറമുള്ള പുത്തൻ മിനി കൂപ്പർ, നീല നിറമുള്ള പോർഷെ പാനമേറ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, കറുപ്പിൽ പൊതിഞ്ഞ മിത്സുബിഷി പജേരോ സ്പോർട്ട്, ടൊയോട്ട സുപ്ര, E46 ബിഎംഡബ്ള്യു M3 എന്നിവയാണ് ഡിക്യൂവിന്റെ ഗാരേജിലെ മറ്റു വാഹനങ്ങൾ. W123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ, ഡാറ്റ്‌സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ,പഴയകാല മിനി 1275 GT കൂപ്പർ, J80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240DL സ്റ്റേഷൻ വാഗൺ എന്നിങ്ങനെ പോകുന്നു താരത്തിന്റെ ക്ലാസിക് കാർ ശേഖരം






