റിയൽമി ഇന്ത്യയിലെ തങ്ങളുടെ സ്മാർട്ട് ടിവി ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബേസെൽ-ലെസ് എൽഇഡി ഡിസ്പ്ലേ ഡിസൈനോടെയുള്ള സ്മാർട്ട് ടിവി നിയോ 32 ഇഞ്ച് പുതുതായി വിപണിയിലെത്തിച്ചു. റിയൽമി സ്മാർട്ട് ടിവി നിയോ 32 ഇഞ്ചിന് ഡോൾബി ഓഡിയോ സപ്പോർട്ടുള്ള 20W ഡ്യുവൽ സ്പീക്കറുകളാണ് ആകർഷണം. ക്വാഡ്-കോർ മീഡിയടെക് പ്രോസസർ അടിസ്ഥാനമായി ആണ് ടിവി പ്രവർത്തിക്കുന്നത്.
റിയൽമിയുടെ ക്രോമ ബൂസ്റ്റ് പിക്ചർ എഞ്ചിനും ഡിസ്പ്ലേയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുമെന്ന് റിയൽമി അവകാശപ്പെടുന്നു.റിയൽമി സ്മാർട്ട് ടിവി നിയോ 32 ഇഞ്ചിന്റെ വില 14,999 രൂപയാണ്. കറുപ്പ് നിറത്തിൽ മാത്രമാണ് പുതിയ റിയൽമി ടിവി ലഭ്യമാവുക. ഒക്ടോബർ 3 മുതൽ റിയൽമിയുടെ വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ റിയൽമി സ്മാർട്ട് ടിവി നിയോ 32 വാങ്ങാം. മോബിക്വിക്ക് വാലറ്റ് വഴി സ്മാർട്ട് ടിവി വാങ്ങുമ്പോൾ 350 രൂപ കിഴിവുമുണ്ട്.
റിപ്പോർട്ട് അനുസരിച്ചു സ്മാർട്ട് ടിവിയുടെ 32 ഇഞ്ച് ഡിസ്പ്ലേയ്ക്ക് ടിയുവി റെയ്ൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനുണ്ട്. ക്രോമ ബൂസ്റ്റ് പിക്ചർ എഞ്ചിൻ സംവിധാനം തെളിച്ചം, നിറം, ദൃശ്യതീവ്രത, വ്യക്തത എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ചിത്രത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്. ARM കോർട്ടെക്സ്-A35 സിപിയു, മാലി 470 ജിപിയു എന്നിവ ഉപയോഗിച്ച് 64-ബിറ്റ് ആർക്കിടെക്ചറിൽ നിർമ്മിച്ചിരിക്കുന്ന ഒരു ക്വാഡ്-കോർ മീഡിയടെക് പ്രോസസറാണ് സ്മാർട്ട് ടിവിയിൽ.






