ജയസൂര്യ-രഞ്ജിത്ത് ചിത്രമായ 'സണ്ണി'യില്‍ പാതി മുഖം കൊണ്ട് പ്രത്യക്ഷപ്പെട്ട കഥാപാത്രമായിരുന്നു അതിഥി. ഒന്നിലധികം രംഗങ്ങളില്‍ കഥാപാത്രം സണ്ണിയോട് സംസാരിക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും ആ മുഖം പൂര്‍ണമായി സ്ക്രീനില്‍ കാണിക്കുന്നില്ല.
നടി ശ്രിത ശിവദാസ് ആണ് അതിഥി എന്ന കഥാപാത്രമായി സണ്ണിയില്‍ അഭിനയിച്ചിരിക്കുന്നത്. കഥാപാത്രത്തിന് ശബ്ദം കൊടുത്തത് നടി ശ്രുതി രാമചന്ദ്രനും.
നടി ശ്രിത ശിവദാസ് ആണ് അതിഥി എന്ന കഥാപാത്രമായി സണ്ണിയില്‍ അഭിനയിച്ചിരിക്കുന്നത്. കഥാപാത്രത്തിന് ശബ്ദം കൊടുത്തത് നടി ശ്രുതി രാമചന്ദ്രനും.

അതേസമയം മുഖമില്ലാത്ത അതിഥി സാധാരണ നിലയ്ക്ക് ഒരു നായികയും ചെയ്യാന്‍ താത്പര്യപ്പെടാത്ത വേഷമാണെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. എന്നാല്‍ സന്തോഷത്തോടെ ശ്രിത അത് ഏറ്റെടുക്കുകയായിരുന്നു. സണ്ണിയിലെ ഏറ്റവും പ്രിയപ്പെട്ട ഷോട്ട് അതിഥിയുടെ അവസാന ലിഫ്റ്റ് ഷോട്ട് ആണ്. ഷൂട്ടിനിടെയിലാണ് ശ്രിതയെ വിളിക്കുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

Comments