
തിരുവനന്തപുരം: കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ത്ഥമാണ് അവധിയെന്നും നാട്ടിലേക്കു പോകുന്നുവെന്നുമാണ് ബെഹ്റ നല്കുന്ന വിശദീകരണം.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലുമായി ബന്ധപ്പെടുത്തി ബെഹ്റയുടെ പേര് ഉയര്‍ന്നുവന്നതിനു പിന്നാലെയാണ് അവധിക്ക് അപേക്ഷ നല്‍കിയത്. ബെഹ്റ ഡി.ജി.പിയായിരുന്ന കാലത്ത് മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതും 'ടിപ്പു സുല്‍ത്താന്റെ' സിംഹാസനത്തില്‍ ഇരുന്നതും 'മോശയുടെ അംശവടി' പിടിച്ച് ഫോട്ടോ എടുത്തതും. മോന്‍സനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടത് ബെഹ്റയാണെന്ന് പറയുമ്പോഴും അയാളുടെ വീടുകള്‍ക്കും മ്യൂസിയത്തിനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി ഉത്തരവിറക്കിയതും അദ്ദേഹം തന്നെയാണ്.
പോലീസിലെ ഉന്നതരെവരെ മോന്സന് സമര്‍ത്ഥമായി തട്ടിപ്പിന് ഉപയോഗിച്ചത് സേനയ്ക്ക് ആകെ അപമാനമായിരുന്നു.






