
കെടിഎമ്മിന്റെ RC സീരീസ് ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്ന് കമ്പനി സ്ഥിരികരിച്ചിരിക്കുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി കെടിഎം ഇന്ത്യ രാജ്യത്ത് പുതിയ RC125 മോഡലിന്റെ ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കുകയും ചെയ്തിരിക്കുകയാണ്. കൂടാതെ, എൻട്രി ലെവൽ സ്പോർട്സ് ബൈക്കിന്റെ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
RC 125, RC 200, RC 390 എന്നീ മൂന്ന് ബൈക്കുകളും തലമുറമാറ്റത്തിന് വിധേയമായിരിക്കുകയാണ്. മോട്ടോർസൈക്കിൾ ഡിസൈനിലും എഞ്ചിനിലും കാര്യമായ പരിഷ്ക്കാരങ്ങളോടെയാണ് വിപണിയിലേക്ക് എത്താൻ പോകുന്നത്. ഇപ്പോൾ 1.5 കിലോഗ്രാം ഭാരം കുറഞ്ഞ ഒരു പുതിയ പ്ലാറ്റ്ഫോമിലാണ് മൂന്ന് RC മോഡലുകളും ഒരുങ്ങിയിരിക്കുന്നത്.
ഡബ്ല്യുപി അപെക്സിൽ നിന്നാണ് രണ്ട് യൂണിറ്റുകളും ശേഖരിച്ചത്. മാത്രമല്ല, സസ്പെൻഷൻ പ്രീലോഡ് ക്രമീകരണവും വാഗ്ദാനം ചെയ്യുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ചു RC 125, RC 200, RC 390 എന്നീ മൂന്ന് മോട്ടോർസൈക്കിളുകൾക്കും ഒരേ ബ്രേക്കിംഗ് ഹാർഡ്വെയറാണ് കെടിഎം സമ്മാനിച്ചിരിക്കുന്നത്. മൂന്ന് ബൈക്കുകൾക്കും ഡിസൈനിന്റെ കാര്യത്തിൽ ഇപ്പോൾ പുതുക്കിയ മുൻവശമാണ് ലഭിക്കുന്നത്.






