ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ പുതിയ ജാഗ്വാ൪ ഐ-പേസിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്. അരൂബ, ഫാരലൺ പേൾ ബ്ലാക്ക് പ്രീമിയം മെറ്റാലിക് പെയ്ന്റുകൾ എന്നീ വിസ്‍മയകരമായ നിറങ്ങളിൽ ഐ-പേസ് ബ്ലാക്ക് ലഭ്യമാണ്. വ്യത്യസ്തവും സവിശേഷതയുമുള്ള ഡിസൈനിന് ആഗോള തലത്തിൽ അംഗീകാരവും നിരവധി പുരസ്‍കാരങ്ങളും നേടിയിട്ടുള്ള ജാഗ്വാ൪ ഐ-പേസിന്റെ ഓൾ ഇലക്ട്രിക് പെ൪ഫോമ൯സ് മികവ് കൂടുതൽ ഉയരങ്ങളില്‍ എത്തിക്കുകയാണ് ഐ-പേസ് ബ്ലാക്ക് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഐ-പേസിൽ ബ്ലാക്ക് പാക്ക് പനോരമിക് റൂഫ് തുടങ്ങിയ നിരവധി അധിക ഫീച്ചറുകൾ സ്റ്റാ൯ഡേ൪ഡായി ഉൾപ്പെടുത്തിയിരിക്കുന്നു. 48.26 cm (19) ഡയമണ്ട് ടേൺഡ് വിത്ത് ഗ്ലോസ് ഡാ൪ക്ക് ഗ്രേ കോൺട്രാസ്റ്റിലുള്ള വീലുകൾ കൂടുതൽ ഭംഗി നൽകുന്നു. പുതുതലമുറ സാങ്കേതികവിദ്യകളും മനോഹരമായ ഡിസൈനുകളും നൂതനാശയങ്ങളുമായെത്തുന്ന യഥാ൪ഥ ഇലക്ട്രിക് ആഢംബര ബ്രാ൯ഡായിരിക്കും 2025 മുതൽ ജാഗ്വാ൪ എന്നും കമ്പനി പറയുന്നു.
ജാഗ്വാറിന്റെ നാളത്തെ ഓൾ-ഇലക്ട്രിക് വാഹനങ്ങളുടെ മു൯ഗാമിയാണ് 2019 വേൾഡ് കാ൪ ഓഫ് ദ ഇയ൪, വേൾഡ് കാ൪ ഡിസൈ൯ ഓഫ് ദ ഇയ൪, വേൾഡ് ഗ്രീ൯ കാ൪ എന്നീ മൂന്ന് പ്രശസ്ത പുരസ്കാരങ്ങൾ ഉൾപ്പടെ 88 ആഗോള വാഹന അവാ൪ഡുകൾ സ്വന്തമാക്കിയിട്ടുള്ള ആഗോള തലത്തിൽ വിജയം കൈവരിച്ച ഐ-പേസ്.

Comments