
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്ക്ക് നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തിയ യുകെയുടെ നടപടിക്കെതിരെ തിരിച്ച് അതേ നാണയത്തില്‍ മറുപടി നല്കി ഇന്ത്യ. തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്ക്കും 10 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കിയതായി ഇന്ത്യ വ്യക്തമാക്കി. വാക്സീന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റീന് നിര്‍ബന്ധമാണ്.
ഇന്ത്യ പൗരന്മാര്ക്ക് നല്കുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ യു.കെ തയാറായിരുന്നില്ല. വാക്സീന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാര്‍ക്കായി യു.കെ ഭരണകൂടം സമാനമായ ക്വാറന്റീന് മാനദണ്ഡം നിറദേശിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യം ഉയര്‍ത്തിയെങ്കിലും യു.കെ അംഗീകരിച്ചിട്ടില്ല. പിന്നാലെയാണ് ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുന്നത്.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന് വിദേശകാര്യമന്ത്രാലയം യു.കെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.






