ടെക്ക് ഭീമന്മാരായ ആപ്പിള്‍ വെയറബിള്‍ ഗ്ലാസുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രമുഖ ടെക് സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു വെയറബിള്‍ ഗ്ലാസ് പുറത്തിറക്കിയാല്‍ അതിന്റെ വിപണന സാധ്യതകള്‍ തങ്ങളുടെ വില്‍പ്പനക്കാരുമായി ആപ്പിള്‍ ചര്‍ച്ച നടത്തി എന്ന് 'ബ്ലൂബെര്‍ഗ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാറ്റിങ്ങ് ആപ്പായ സ്നാപ്ചാറ്റ് വീഡിയോ റെക്കോര്‍ഡ് ചെയ്യാനാകുന്ന കണ്ണട പുറത്തിറക്കിയിരുന്നു.
ആപ്പിള്‍ വാച്ചിന് മികച്ച പ്രതികരണം വന്നതോടെയാണ് ആപ്പിള്‍ ഗ്ലാസും പുറത്തിറക്കിയത്. ഇപ്പോള്‍ ഉള്ള ആപ്പിള്‍ ഐഫോണില്‍ ഓഡിയോ ജാക്കറ്റ് ഇല്ല, അതിനാല്‍ തന്നെ ഇയര്‍ഫോണ്‍ സാധ്യതകളും തേടുന്ന രീതിയിലായിരിക്കും ഗ്ലാസ് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആപ്പിളിന്റെ സംരംഭം എന്ത് വിജയം കാണും എന്നതില്‍ ടെക് വൃത്തങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇത്തരം ആശയവുമായി എത്തിയ ഗൂഗിള്‍ ഗ്ലാസ് പരാജയമായിരുന്നു






