അവതാരകരായും അഭിനേതാക്കളായും വെള്ളിത്തിരയില്‍ തിളങ്ങിയ രണ്ട് യുവ താരങ്ങള്‍; ദിവ്യ എം.നായര്‍, പാര്‍വതി കൃഷ്ണന്. മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനില്‍ സജീവമാകാനൊരുങ്ങുന്ന ദിവ്യയുടെയും പാര്‍വതിയുടെയും ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെ...
പ്രേക്ഷകര്‍ കണ്ട് സുപരിചിതരായ മുഖങ്ങളാണ് പാര്‍വതി കൃഷ്ണനും ദിവ്യ എം.നായരും. ഒട്ടേറെ താരങ്ങളെ മിനിസ്ക്രീനില്‍ അഭിമുഖം ചെയ്തിട്ടുള്ള ഇവരെക്കുറിച്ച് പക്ഷേ പലര്‍ക്കും അറിയില്ല. വില്ലത്തികളായും പാവംപിടിച്ച കഥാപാത്രങ്ങളായും സീരിയലിലും സിനിമയിലും തിളങ്ങി നില്ക്കുന്ന ഈ യുവ നക്ഷത്രങ്ങള്‍ കന്യകയ്ക്കുവണ്ടി ഒന്നിക്കുന്നു....
ആരാദ്യം പറയും ആരാദ്യം പറയും??
പാര്‍വതിയെ നോക്കിക്കൊണ്ട് ദിവ്യ ഒരു പാട്ട് മൂളി.ഒട്ടേറെ താരങ്ങളെ ചോദ്യങ്ങള്‍കൊണ്ട് വെള്ളം കുടിപ്പിച്ച അവതാരകര്‍ ഇത്തവണ ക്യാമറയ്ക്ക് മുമ്പിലെത്തിയപ്പോള്‍ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല. അവതരണം സ്വയം ഏറ്റെടുത്തുകൊണ്ട് പാര്‍വതി മുന്നോട്ട് വന്നു.
നമസ്ക്കാരം,ഇന്ന് നമ്മോടൊപ്പമുള്ളത് ഒരു വിശിഷ്ടാതിഥിയാണ്. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ യുവസുന്ദരി ദിവ്യ എം.നായര്‍.. ആവേശത്തോടെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് പാര്‍വതി കത്തിക്കയറിയപ്പോള്‍ ദിവ്യക്ക് ചിരിയടക്കാനായില്ല.
ദിവ്യ: ഈശ്വരാ ഈ പാറുവിന്റെ ഒരു കാര്യം. പറഞ്ഞ് പറഞ്ഞ് എന്നെ വലിയ നടിയാക്കിയോ? ഞാനിപ്പോള്‍ പൊങ്ങിപ്പോകുമല്ലോ?
പാര്‍വതി: വലിയ നടിയാണല്ലോ? എത്ര സിനിമകളിലാ അഭിനയിച്ചത്. അതും മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും. അതൊരു ചെറിയ കാര്യമല്ലല്ലോ?
ദിവ്യ: അത്രയ്ക്കൊന്നുമില്ലേ. ഞാനൊരു പാവം. ലൗ 24 റ്റ7, ബൈസൈക്കിള്‍ തീവ്സ്, എന്നും എപ്പോഴും തുടങ്ങി പതിനഞ്ചോളം സിനിമകളില്‍. പറയുന്ന ആളൊട്ടും മോശമല്ലല്ലോ? മുത്തശ്ശി ഗദയില്‍ പാറുവും അഭിനയിച്ചില്ലേ?
പാര്‍വതി: മുത്തശ്ശി ഗദയില്‍ മാത്രമല്ല. പൈസ പൈസ എന്ന സിനിമയും ചെയ്തു. കിഷോര്‍ സത്യയുടെ ഭാര്യയുടെ വേഷം. മുത്തശ്ശി ഗദയില്‍ അധ്യാപികയുടെ വേഷം. ആ സിനിമയുടെ ഡബ്ബിന് വന്നപ്പോഴാ നമ്മള് അവസാനം കണ്ടത്.
ദിവ്യ: അതെ. നമ്മള് ആദ്യം കാണുന്നതും ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വച്ചാ. ഓര്‍മ്മയുണ്ടോ? വേറൊരു സര്‍പ്രൈസുണ്ട്. പൈസ പൈസയില്‍ പാറുവിന് വേണ്ടി ഡബ്ബുചെയ്തതു ഞാനാണട്ടോ. ഇപ്പോ പൈസ പൈസയുടെ കാര്യംപറഞ്ഞപ്പഴാ ഞാനതോര്ത്തത്്. സാരമില്ല. കാര്യമായിട്ട് ചെലവു ചെയ്താല്‍ മതി.
പാര്‍വതി: ആണോ? ഞാനിതിപ്പഴാ അറിയുന്നത്. ശബ്ദമൊരുക്കി എന്നെ സഹായിച്ച ദിവ്യയ്ക്ക് നന്ദി അറിയിക്കുന്നു.
ദിവ്യ: നന്ദി മാത്രേ ഉള്ളല്ലേ? പോട്ടെ ഞാന്‍ ക്ഷമിച്ചു. അതിരിക്കട്ടെ,പാറുവിന് ചെറുപ്പം മുതലേ അഭിനയത്തോട് താല്പര്യമുണ്ടായിരുന്നോ?
പാര്‍വതി: അതുപിന്നെ ചോദിക്കണോ? ഞാന്‍ ഇപ്പോഴും കണ്ണാടിയുടെ മുമ്പില്‍ നിന്ന് അഭിനയിക്കും. ചെറുപ്പത്തിലേ എന്നെ കണ്ണാടിക്ക് മുന്നില്‍ കാണുമ്പോ അമ്മ കണ്ണുരുട്ടും. ഇപ്പോ ഭര്‍ത്താവ് പറയും, പാറു കണ്ണാടിയുടെ മുമ്പില്‍ നിന്ന് അഭിനയിച്ച് ശരിക്കും ക്യാമറയ്ക്ക് മുമ്പിലെത്തിയെന്ന്. ചെറുപ്പത്തില്‍ പീഡിയാട്രീഷ്യനാവണമെന്നൊക്കെ പറഞ്ഞ് എന്‍ട്രന്‍സ് കോച്ചിംഗിനൊക്കെ പോയതാ. അന്നേ എനിക്കറിയാമായിരുന്നു, എന്റെ ഫീല്‍ഡ് ഇതാണെന്ന്. ആത്മാര്‍ത്ഥമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നടക്കുമെന്ന് കേട്ടിട്ടില്ലേ?
ദിവ്യ: കൊള്ളാലോ, പൗലോ കൊയ്ലോയുടെ വാക്കുകള്‍ അടിച്ചുമാറ്റാന്‍ നോക്കീതാലേ? അപ്പോ പഠിക്കുമ്പോ ഒരു കൊച്ചു കലാതിലകമൊക്കെ ആയിരുന്നല്ലേ?

പാര്‍വതി: അത്രയ്ക്കൊന്നുമില്ല. പക്ഷേ കലോത്സവം തുടങ്ങിയാല്‍ ഞാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങില്ലായിരുന്നു. മറ്റൊന്നിനും സമ്മാനം കിട്ടിയില്ലെങ്കിലും പദ്യപാരായണത്തിന് ഫസ്റ്റെപ്പോഴും എനിക്കായിരുന്നു. അത് അമ്മ മലയാളം അധ്യാപികയായതിന്റെ ഗുണമാണേ. ദിവ്യയോ?
ദിവ്യ: ഞാനും സ്കൂളില്‍ മോണോ ആക്ടൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ സമ്മാനം പെണ്പിള്ളേര് കൊണ്ടുപോകുമെന്ന് മാത്രം. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആങ്കറിംഗ് തുടങ്ങിയത്. എസിവിയില്‍ ജയസൂര്യയ്ക്കും ജിസ്മോനുമൊപ്പം പ്രോഗ്രാം ചെയ്തിട്ടുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും ആഡൊക്കെ ചെയ്തു. പിന്നെ സൂര്യ, ഏഷ്യാനെറ്റ് എന്നീ ചാനലുകളില്‍ പ്രോഗ്രാംചെയ്തു. കൂട്ടത്തില്‍ ക്ലിക്കായത് അമൃതയിലെ ഗൃഹപ്രവേശമാണ്. പ്രീഡിഗ്രി അവസാന ബാച്ച് ഞങ്ങളുടേതായിരുന്നു. ഡിഗ്രി ഫസ്റ്റ് ഇയറായപ്പഴേക്കും കല്യാണം കഴിഞ്ഞു.
പാര്‍വതി: (അത്ഭുതത്തോടെ) സേം പിഞ്ച് ദിവ്യ. ഞാനും പ്രീഡിഗ്രി അവസാന ബാച്ചായിരുന്നു. ജൂനിയേഴ്സിനെ വിരട്ടാനാവില്ലെന്ന സങ്കടമായിരുന്നു അന്നൊക്കെ. അപ്പോ നമ്മള് ഒരേ വര്‍ഷം ജനിച്ചവരാണല്ലേ?
ദിവ്യ: നമ്മള് തമ്മില്‍ ഒരുപാട് സമാനതകളുണ്ടല്ലേ? ഒരേ വര്‍ഷം ജനിച്ചു, രണ്ടുപേരും പ്രീഡിഗ്രി അവസാന ബാച്ച്, ഡിഗ്രി ആദ്യ വര്‍ഷം പഠിക്കുമ്പോ കല്യാണം. അങ്ങനെ ഒരേപോലെയുള്ള നമ്മള് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചിവിടെയിരിക്കുന്നത് അത്ഭുതമാണല്ലേ?
പാര്‍വതി: അതൊക്കെ അവിടെ നില്ക്കട്ടേ. ദിവ്യയുടേത് ലൗ മാര്യേജായിരുന്നോ?
ദിവ്യ: ലൗ കം അറേഞ്ച്ഡ് എന്നു പറയാം. ഞങ്ങള്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. പദ്മകുമാര്‍ സൂര്യ ടിവിയില്‍ സീനിയര്‍ പ്രൊഡ്യൂസറാണ്. അന്നദ്ദേഹം ഫ്രീലാന്‍സറായി പ്രോഗ്രാമുകള്‍ ചെയ്യുന്നതിനൊപ്പം ഒരു അഡ്വവര്‍ടൈസിംഗ് ഏജന്‍സി നടത്തുകയായിരുന്നു. പ്രോഗ്രാമുകള്‍ക്കിടയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അച്ഛനെ വന്ന് കണ്ട് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞു. അച്ഛനന്നേ ഫ്രീക്കനായിരുന്നു. നീ ധൈര്യമായി പ്രേമിച്ചോ.. എന്ന് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് കല്യാണം നടത്തി. അല്ലാ ഈ ചോദ്യം കേട്ടിട്ട് പാറുവിന്റേതും ലൗ മാരേ്യജാണെന്ന് തോന്നുന്നല്ലോ?
പാര്‍വതി: എയ് അങ്ങനെ ഒന്നുമില്ല. മുറച്ചെറുക്കനെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായിരുന്നു. പക്ഷേ വിവാഹം അറേഞ്ച്ഡായിരുന്നു. ഭര്‍ത്താവ് സന്ദീപ് പിള്ള മ്യുസീഷ്യനാണ്. കാശ്, ഭൂമിയുടെ അവകാശികള്‍, മോഹവലയം എന്നീ സിനിമകളുടെ സംഗീതം സംവിധാനം ചെയ്തിട്ടുണ്ട്. സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡ് നടത്തുന്നുണ്ട്.
ദിവ്യ: അവിടെയും നമ്മള് തമ്മില്‍ സാമ്യമുണ്ടല്ലോ? എന്റെ ഭര്‍ത്താവും നന്നായി പാടും. അതുകൊണ്ട് കല്യാണം കഴിഞ്ഞതോടെ ഞാന്‍ പാട്ട് നിര്‍ത്തി.
പാര്‍വതി: മറ്റൊന്നുകൂടി,വിവാഹ ശേഷമാണ് നമ്മള് രണ്ടാളും സജീവമായത്. അല്ലേ?
ദിവ്യ: സൗഹൃദങ്ങളിലൂടെയാണ് പല അവസരങ്ങളും വന്നത്. വിവാഹ ശേഷം ഞാന്‍ കൈരളിയില്‍ ലൈവ് ഷോകള്‍ ചെയ്തു. പിന്നീട് അമൃതയില്‍ വച്ചാണ് ഞാന്‍ ജൂഡ് അട്ടിപ്പേറ്റിയെ പരിചയപ്പെടുന്നത്. ജൂഡ് സാര്‍ മുഖേനെയാണ് ഞാന്‍ റേഡിയോ മാംഗോയിലെത്തുന്നത്. ടൈംപാസ്, ദബ്ഷബ്, സിറ്റിലൈറ്റ് എന്നീ പ്രോഗ്രാമുകള്‍ ചെയ്തു. ആര്.ജെയായി ആറ് വര്‍ഷത്തോളം. മടുത്തപ്പോള്‍ അടുത്ത തട്ടകം തേടി. ഡബ്ബിംഗ്.
പാര്‍വതി: ദിവ്യയുടെ അത്ര എക്സ്പീരിയന്‍സ് ഇല്ലെങ്കിലും ഞാനും ഒരു ആര്.ജെ ആയിരുന്നേ! ബംഗലൂരുവില്‍, പക്ഷേ ലൈവ് ഷോകള്‍ അല്ലായിരുന്നു എന്ന് മാത്രം.
ദിവ്യ: ഇനി പാര്‍വതിയുടെ എന്‍ട്രിയെക്കുറിച്ച് പറഞ്ഞോളു.

പാര്‍വതി: പ്രീഡിഗ്രിക്ക് ശേഷം ഞാന്‍ ബംഗലൂരു മൗണ്ട് കാര്‍മ്മല്‍ കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. 2006ല്‍ ബംഗലൂരുവിലെ മലയാളിക്കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ഒരു റിയാലിറ്റി ഷോയില്‍ ആങ്കറായാണ് തുടക്കം. ശ്രീദേവി ആന്റി (ശ്രീദേവി ഉണ്ണി) മുഖേനെയാണ് ആ പ്രോഗ്രാം കിട്ടുന്നത്. ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായിരുന്നു. പിന്നീട് ഉദ്യാനവര്ണ്ണങ്ങള് എന്ന സ്േറ്റജ് ഷോ ചെയ്തു. ഗന്ധര്‍വ്വ സംഗീതത്തില്‍ അവതാരകയായി. കണ്ണൂര്‍ വിഷന്റെ ഫിലിം അവാര്‍ഡില്‍ അവതാരകയായി. ആ സമയത്ത് ചെയ്ത ഒരു ആഡ് കണ്ടിട്ടാണ് പൈസ പൈസയിലേക്ക് വിളിക്കുന്നത്. പിന്നെ ഞാന്‍ അടുത്ത തട്ടകം തേടി. ഇവന്റ് മാനേജ്മെന്റ് കോര്‍ഡിനേഷന്‍. പിന്നീടിങ്ങോട്ട് ഇന്റര്‍വ്യൂകളും മൂവി പ്രൊമോഷനുമായി ആകെ തിരക്കായി. ഫ്ളവേഴ്സ് ചാനല്‍ തുടങ്ങിയ സമയം മുതല്‍ കേരളീയം എന്ന പ്രോഗ്രാം അവതരിപ്പിച്ചു. ചാനലില്‍ നിന്നുള്ള നിര്‍ബന്ധത്തെ തുടര്‍ന്നാണ് സീരിയലില്‍ അഭിനയിക്കുന്നത്. കെ.കെ രാജീവിന്റെ സീരിയല്‍ എന്ന് കേട്ടതോടെ മറ്റൊന്നും ആലോചിച്ചില്ല. ഞാന്‍ തയ്യാറായി പോക്കുവെയിലിലെ ജയസുധയാകാന്. ദിവ്യ ആദ്യം അഭിനയിച്ചതും കെ.കെ രാജീവിന്റെ സീരിയലിലല്ലേ?
ദിവ്യ: അതെ. അതുമൊരു സാമ്യം. ഈശ്വരന് സാക്ഷിയാണ് എന്റെ ആദ്യ സീരിയല്‍. ഇപ്പോള്‍ ഈറന്‍ നിലാവില് ചെറിയൊരു വില്ലത്തിയായി തകര്‍ക്കുന്നു. മറ്റു ചാനലുകളില്‍ നിന്ന് സീരിയലുകളിലേക്ക് വിളിക്കുന്നുണ്ടെങ്കിലും അത്ര താല്പര്യമില്ലാത്തതുകൊണ്ട് ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
പാര്‍വതി: അതിന് ഇനി സമയമുണ്ടായിട്ട് വേണ്ടേ? വലിയ സിനിമാ നടിയായില്ലേ?
ദിവ്യ: കളിയാക്കണ്ട. ചെറിയ തിരക്കുകളൊക്കെയായി ഞാന്‍ ജീവിച്ചുപൊക്കോട്ടെ. അനൂപ് മേനോന് നായകനായ സര്‍വ്വോപരി പാലാക്കാരന് എന്ന സിനിമ കഴിഞ്ഞു. അടുത്ത ദിവസത്തെ യാത്ര തൊടുപുഴയിലേക്കാ. നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയിലും നല്ലൊരു വേഷമുണ്ട്.
പാര്‍വതി: ഇതിനിടയില്‍ ഡബ്ബിംഗിനെക്കുറിച്ച് മറന്നോ?
ദിവ്യ: മറന്നിട്ടൊന്നുമില്ല. അതിലേക്കാ വരുന്നത്. എഫ്എമ്മില്‍ നിന്ന് റിസൈന്‍ ചെയ്ത ശേഷം ഒരു സുഹൃത്താണ് പരസ്യത്തിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ വിളിക്കുന്നത്. പിന്നീട് അനില്‍ രാധാകൃഷ്ണമേനോന്റെ നോര്‍ത്ത് 24 കാതത്തില് ഗീതയ്ക്ക് ശബ്ദം നല്കി. ഒട്ടും ആത്മവിശ്വാസമില്ലാതെയാണത് ചെയ്തത്. ഞാന്‍ ചെയ്താല്‍ ശരിയാവില്ല, ശബ്ദം ഒട്ടും അനുയോജ്യമായിരിക്കില്ല എന്നൊക്കെ അനിലേട്ടനോട് പറഞ്ഞതാണ്. പക്ഷേ നീ ചെയ്താല്‍ മതി.. എന്ന് പറഞ്ഞ് ധൈര്യം തന്നു. പിന്നീട് രേഖ, ലക്ഷ്മി ഗോപാലസ്വാമി,സുചിത്ര എന്നിവര്‍ക്കൊക്കെ ശബ്ദം നല്കി. കസബയില്‍ എന്റെ കഥാപാത്രത്തിന് പുറമെ ജഗദീഷേട്ടന്റെ ഭാര്യയായി അഭിനയിച്ച നടിക്കു വേണ്ടിയും ഞാനാണ് ഡബ്ബ് ചെയ്തത്. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിക്ക് വേണ്ടി ആദ്യം ഡബ്ബ് ചെയ്തത് ഞാനാണ്. പക്ഷേ അമലാപോളിന്റെ ശബ്ദത്തോട് സാമ്യം തോന്നിയതിനാല്‍ പിന്നെ ഭാഗ്യലക്ഷ്മിച്ചേച്ചിയാണ് ചെയ്തത്.
പാര്‍വതി: മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചല്ലോ?
ദിവ്യ: അതൊരു ഭാഗ്യമാണ്. പക്ഷേ കസബയില്‍ മമ്മൂട്ടിക്കൊപ്പം കോമ്പിനേഷന്‍ സീനുണ്ടായിരുന്നില്ല. എന്നും എപ്പോഴുമെന്ന ചിത്രത്തില്‍ ലാലേട്ടനെ കളിയാക്കുന്ന സഹപ്രവര്‍ത്തകയായി അഭിനയിച്ചു. സത്യന് സാറാണ് എന്നെ ലാലേട്ടന് പരിചയപ്പെടുത്തിയത്. അതിന് മുമ്പ് ലാലേട്ടനെ പല തവണ ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. പാര്‍വതിയും ഒട്ടുമിക്ക താരങ്ങളേയും ഇന്റര്‍വ്യു ചെയ്തിട്ടുണ്ടല്ലോ?
പാര്‍വതി: ദുല്‍ഖറും ഫഹദ് ഫാസിലുമൊഴികെ ഒട്ടുമിക്ക താരങ്ങളേയും ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. മൂവി പ്രൊമോഷനുവേണ്ടി രണ്ട് തവണ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇന്റര്‍വ്യു ചെയ്തു.

ദിവ്യ: എനിക്കും ദുല്‍ഖറിനേയും ഫഹദിനേയും ഇന്റര്‍വ്യു ചെയ്യാന്‍ പറ്റിയിട്ടില്ല. പക്ഷേ പത്തോളം തവണ ലാലേട്ടനേയും മമ്മുക്കയേയും ഇന്റര്‍വ്യു ചെയ്യാന്‍ കഴിഞ്ഞു. അവതരണത്തിനിടയില്‍ പാര്‍വതിക്ക് വല്ല അബദ്ധങ്ങളെന്തെങ്കിലും പറ്റിയിട്ടുണ്ടോ ?
പാര്‍വതി: ചെറിയ ചില മണ്ടത്തരങ്ങളൊക്കെ പറ്റി. സെറ്റില്‍ കുറച്ച് നേരത്തേക്ക് ചിരിക്കുള്ള വകയൊക്കെയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ മറക്കാനാവാത്ത ചില അനുഭവങ്ങളുണ്ട്. സംഗീതഞ്ജനായ ജയന് മാഷിനെയും (ജയവിജയ) ഓംപുരിയെയും ഇന്റര്‍വ്യു ചെയ്തത് നല്ല അനുഭവമായിരുന്നു. ഒട്ടും പ്രിപെയര്‍ ചെയ്യാതെയാണ് ഓംപുരിയെ ഇന്റര്‍വ്യു ചെയ്തത്. വളരെ രസക
രമായി സംസാരിക്കുന്ന വ്യക്തിയാണദ്ദേഹം. പക്ഷേ പൃഥ്വിരാജിനോടു സംസാരിക്കാന്‍ ശരിക്കും പ്രിപെയര്‍ ചെയ്തേ പോകാന്‍ കഴിയൂ.
ദിവ്യ: മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്യണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. പക്ഷേ നേരെ കണ്ടപ്പോള്‍ പേടിയായി. പിന്നീട് നല്ല കോണ്‍ഫിഡന്‍സായി. ദിലീപിനൊപ്പം ജോളിയായാണ് പല ഷോകളും ചെയ്തത്. ഇതിനിടയില്‍ വലിയൊരു അബദ്ധവും പറ്റി.
കാഴ്ച സിനിമ റിലീസ് ചെയ്ത സമയമാണ്. ഇന്റര്‍വ്യു ചെയ്യേണ്ടത് സംവിധായകന് ബ്ലെസിയെ. എനിക്കന്ന് അദ്ദേഹത്തിന്റെ പേര് പോലുമറിയില്ല.
സംസാരിച്ച് തുടങ്ങിയപ്പോള്‍ സംവിധായകന്റെ പേര് പുറകില്‍ നിന്ന് പറഞ്ഞു തന്നു. ഞാന്‍ കേട്ടത് ഫ്ളെക്സിയെന്നാണ്. ഞാന്‍ ആവേശത്തോടെ പ്രോഗ്രാം തുടങ്ങി ഇന്ന് നമ്മോടൊപ്പമുളള അതിഥി സംവിധായകന് ഫ്െളക്സിയാണെന്ന്്പറഞ്ഞതും പുറകില്‍ നിന്ന് കൂട്ടച്ചിരി. എനിക്കൊന്നും മനസ്സിലായില്ല. ഭാഗ്യത്തിന് അപ്പൊഴേക്കും പരസ്യം വന്നു. ഇന്നൊക്കെയാണെങ്കില്‍. ഈശ്വരാ എനിക്കതാലോചിക്കാന്‍ കൂടി പറ്റുന്നില്ല.
പാര്‍വതി: ഇത് പറയാനാണല്ലേ എന്നോട് അബദ്ധങ്ങളെക്കുറിച്ച് ചോദിച്ചതല്ലേ. മക്കളെക്കുറിച്ച് പറഞ്ഞില്ലല്ലോ?
ദിവ്യ: രണ്ട് മക്കളാണെനിക്ക്. മകള്‍ സൗപര്‍ണ്ണിക ഏഴില്‍ പഠിക്കുന്നു. മകന് ഋഷികേഷ് ഒന്നിലും.
പാര്‍വതി: മക്കള്‍ക്ക് അഭിനയത്തോട് താല്പര്യമുണ്ടോ?
ദിവ്യ: സൗപര്‍ണ്ണിക ഗപ്പി, ഒരു ഇന്ത്യന്‍ പ്രണയകഥ, ലക്കി സ്റ്റാര്‍ എന്നീ സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. മകന് അഭിനയത്തോടാണ് താല്പര്യം. ഷാരൂഖ് ഖാനെപ്പോലെ വലിയ നടനാവണമെന്നാണ് ആഗ്രഹം. മോളും ഞാനും ഭര്‍ത്താവും നോവ് എന്നൊരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. ഭര്‍ത്താവും മോളും ഒന്നുരണ്ട് ഷോര്‍ട്ട് ഫിലിമില്‍ കൂടി അഭിനയിച്ചു. പോര്വതിയുടെ കുടുംബം?
പാര്‍വതി: ആലുവയാണെന്റെ നാട്. അച്ഛന് കൃഷ്ണന്‍കുട്ടി. അമ്മ ശാന്തി,ടീച്ചറായിരുന്നു. ഒരു ചേട്ടനുണ്ട്, ഹരികൃഷ്ണന്. ഖത്തറിലാണ്. ഞാനും സന്ദീപും ബംഗലൂരുവില്‍. ഷൂട്ടുള്ളപ്പോള്‍ നാട്ടിലെത്തും. ദിവ്യയുടെ ഫാമിലി?
ദിവ്യ: അച്ഛന് മധുസൂദനന് നായര്‍, അമ്മ ഈശ്വരി. ചേട്ടന് ദിലീപ് ഗള്‍ഫിലാണ്. അച്ഛനാണ് എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഭര്‍ത്താവും. അച്ഛനാണ് ഈ പെണ്ണിനെ ഇങ്ങനെ വഷളാക്കുന്നതെന്ന് അമ്മ എപ്പോഴും പറയും. പക്ഷേ സീരിയലൊക്കെ കണ്ടിട്ട് സാരി ഉടുത്തത് ശരിയായില്ല, മുടി കെട്ടിയത് നന്നായിട്ടില്ല എന്നൊക്കെ പറയാറുണ്ട്.
പാര്‍വതി: നമ്മള് തമ്മിലുള്ള സാമ്യം കൂടുകയാണല്ലോ? ഞാനഭിനയിക്കുന്നതിനോട് അമ്മയ്ക്കത്ര താല്പര്യമില്ലായിരുന്നു. ഇന്റര്‍വ്യു ചെയ്യുന്നതിഷ്ടമാണ്. ഇത്തവണ ഓണത്തിന് ദിലീപേട്ടനെ ഇ ന്റര്‍വ്യു ചെയ്യാന്‍ പോയപ്പോള്‍ അമ്മയേ യും ഒപ്പം കൂട്ടി. അമ്മയുടെ സ്റ്റുഡന്റാണ് ദിലീപേട്ടന്. അതില്‍ പിന്നെ ടീച്ചറിന്റെ മകള്‍ എന്ന പരിഗണന തരാറുണ്ട്.വിശേഷങ്ങള്‍ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ഇങ്ങനെ കത്തിവെക്കല്ലേ ദിവ്യേ്യ. പറഞ്ഞുതീര്‍ന്നതും ഞാനായോ കുറ്റക്കാരിയെന്ന മട്ടില്‍ ദിവ്യ ദേഷ്യത്തോടെ പാര്‍വതിയെ നോക്കി. ദിവ്യയുടെ മുഖത്തെ ഭാവങ്ങള്‍ ശ്രദ്ധിച്ച് ചിരിയോടെ പാര്‍വതി ദിവ്യയുടെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചതോടെ മുഖത്തെ കാര്‍മേഘമൊഴിഞ്ഞു. പിരിയാന്‍ നേരം രണ്ടുപേര്‍ക്കും സങ്കടമായി. പരസ്പരം ഫോണ്‍ നമ്പര്‍ വാങ്ങി ഇനിയെന്നു കാണും നമ്മള്ള് എന്ന മൂളിപ്പാട്ടോടെ രണ്ടുപേരും യാത്ര പറഞ്ഞു.

Comments