
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. 2021 സെപ്റ്റംബറിൽ 14,441 യൂണിറ്റുകളുടെ വിൽപ്പന കിയ ഇന്ത്യ രേഖപ്പെടുത്തിയതായി ഇന്ത്യാ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 7.8 ശതമാനം മാർക്കറ്റ് ഷെയറുമായി 1.4 ശതമാനം വർദ്ധനയോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ കാർ നിർമ്മാതാവായി കിയ. സെൽറ്റോസ്.
9,583 യൂണിറ്റുകളുടെ വിൽപ്പനയാണ് സെൽറ്റോസ് മാത്രം നടത്തിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്യുവിയായി സെൽറ്റോസ് മാറി. കിയ കാർണിവൽ 404 യൂണിറ്റുകളൂടേയും കിയ സോണറ്റ് 4,454യൂണിറ്റുകളുടെയും വിൽപ്പന കാഴ്ചവെച്ചു. റിപ്പോർട്ട് പ്രകാരം വിൽപ്പന ആരംഭിച്ച് 25 മാസം പിന്നിട്ടപ്പോൾ കിയ ഇന്ത്യ ഏകദേശം 3.3 ലക്ഷം വാഹനങ്ങൾ വിൽപ്പന നടത്തി.
ഈ മാസത്തിൽ സോണറ്റ് ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. കാർണിവൽ എംപിവിയുടെ വേരിയന്റ് ലൈനപ്പ് ഈ മാസം ആദ്യം കമ്പനി പുനർവിന്യസിച്ചു. ഇപ്പോൾ കിയയുടെ പുതിയ കോർപ്പറേറ്റ് ലോഗോ വാഹനത്തിന് പുതിയ രൂപം നൽകുന്നു.






