
തൊടുപുഴ: ഇടുക്കി മുട്ടം ജില്ലയിലെ കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. അഭിഭാഷകരും ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ക്യാമറ വെച്ചിരുന്നത്.
ഫ്ലാഷ് ടാങ്കിനോട് ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ക്യാമറ. ശുചിമുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് മുട്ടം പോലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്‍ ഉദ്യോഗ്സ്ഥരും വിരലടയാള വിദ്ഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.






