
ന്യൂഡൽഹി : 500, 2000 രൂപ നോട്ടുകളിൽനിന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഫോട്ടോ നീക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ.
അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണ് ഈ നോട്ടുകൾ ഉപയോഗിക്കുന്നതെന്നാണു എംഎൽഎ ആരോപിക്കുന്നത്.
ഗാന്ധി തന്റെ ജീവിതത്തിലുടനീളം പാവങ്ങൾക്കു വേണ്ടിയാണു പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ഫോട്ടോ 5, 10, 20, 50, 100, 200 നോട്ടുകളിൽ മാത്രമായിരിക്കണം. കാരണം പാവപ്പെട്ടവരാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.
ഗാന്ധി സത്യത്തിന്റെ പ്രതിരൂപമാണ്. അതിനാൽ ഗാന്ധിയുടെ ചിത്രം ഉയർന്ന മൂല്യമുള്ള നോട്ടുകളിൽ നിന്നു നീക്കണം.
ഈ നോട്ടുകൾ കൈക്കൂലിക്കും ബാറുകളിലുമാണ് ഉപയോഗിക്കുന്നതെന്നും എം എൽ എ ആരോപിക്കുന്നു.






