
ന്യൂഡൽഹി: ആവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലേയ്ക്ക് ഉൾപ്പെടെ വഴിവെച്ച് രാജ്യത്ത് ഇന്ധനവില ഏഴാം ദിവസവും വർധിപ്പിച്ചു. ഡീസൽ ഒരു ലിറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്.
പെട്രോളിന് പിന്നാലെ ഡീസലും നൂറിലേയ്ക്ക് ഏത്തപ്പെടുകയാണ്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.85 രൂപയും ഡീസലിന് 97.27 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ 105.78ഉം ഡീസലിന് 99.08ഉം കോഴിക്കോട് പെട്രോളിന് 104.17ഉം ഡീസലിന് 97.41ഉം രൂപയാണ് നിരക്ക്.
ബുധനാഴ്ച പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും വ്യാഴാഴ്ച പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും എണ്ണകമ്പനികൾ വില വർധിപ്പിച്ചിരുന്നു.






