
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് ആയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളില്‍ വനിതകള്‍ ഇടം നേടി. മൂന്നു സ്ട്രീമുകളായി നടത്തിയ പരീക്ഷയില്‍ മാലിനി എസ്., അഖില ചാക്കോ, അനൂപ് കുമാര്‍ വി. എന്നിവര്‍ക്കാണ് ഓരോ സ്ട്രീമിലും ഒന്നാം റാങ്ക്. പി.എസ്.സി. ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ ആണ് പട്ടിക പ്രഖ്യപിച്ചത്.
സ്ട്രീം ഒന്നില്‍ മാലിനി എസ്. നന്ദന എസ് പിള്ള, ഗോപിക ഉദയന്‍, ആതിര എസ്.വി, ഗൗതമന് എം. എന്നിവര്‍ക്കാണ് ആദ്യ അഞ്ച് റാങ്കുകള്‍. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര് ഉള്‍പ്പെട്ടിട്ടുണ്ട്.
സ്ട്രീം രണ്ടില്‍ അഖില ചാക്കോ, ജയകൃഷ്ണന് കെ.ജി, പാര്‍വതി ചന്ദ്രന് എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ ആദ്യ അഞ്ച് റാങ്കുകളില്‍ വന്നു.
സ്ട്രീം മൂന്നില്‍ അനൂപ് കുമാര്‍ വി., അജീഷ് കെ, പ്രമോദ് ജി.വി., ചിത്രലേഖ കെ.കെ., സനോപ് എസ്. എന്നിവര്‍ ആദ്യ റാങ്കുകള്‍ നേടി.
കെ.എ.എസ്. പരീക്ഷയില്‍ യോഗ്യത നേടിയ 105 പേര് നവംബര്‍ ഒന്നിന് ജോലിക്ക് കയറും.






