ആർടിആർ 160 4V 150-160 സെഗ്മെന്റിലെ ടിവിഎസ്സിന്റെ തുറുപ്പുചീട്ടാണ് . കൂടുതൽ പവറും ഒപ്പം ഭാരവും കുറച്ച് അപ്പാച്ചെ ആർടിആർ 160 4Vനെ ഈ വർഷത്തിന്റെ തുടക്കത്തിലാണ് ടിവിഎസ് പരിഷകരിച്ചത്. ഇപ്പോഴിതാ ആറ് മാസങ്ങൾക്ക് ശേഷം അപ്പാച്ചെ ആർടിആർ 160 4Vനെ വീണ്ടും പരിഷ്കരിച്ചിരിക്കുകയാണ് ടിവിഎസ്.
അപ്പാച്ചെ ആർടിആർ 160 4Vയിൽ ഇത്തവണ പരിഷ്കരിച്ച എൽഇഡി ഹെഡ്ലാമ്പാണ് നൽകിയിരിക്കുന്നത് . റിപ്പോർട്ട് പ്രകാരം ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലിനെക്കാൾ ഹെഡ്ലാംപ് ഫെയറിങ്ങിന്റെ വലിപ്പം കുറച്ചിട്ടുണ്ട്. എന്നാൽ, ആർടിആർ ഡിസൈൻ ഭാഷ്യത്തിന് മാറ്റമില്ല. മാത്രമല്ല ഹെഡ്ലാംപിന്റെ നടുക്കായി ക്രമീകരിച്ചിരിക്കുന്ന ഡേടൈം റണ്ണിങ് ലാമ്പുകളും പുതുമയാണ്.
പുതിയ അപ്പാച്ചെ ആർടിആർ 160 4Vയുടെ മറ്റൊരു സവിശേഷത 200 സിസി എഞ്ചിനുള്ള അപ്പാച്ചെ ആർടിആർ മോഡലിന് സമാനമായി റൈൻ, അർബൻ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ്. മാത്രമല്ല ഇപ്പോൾ ഗിയർ പൊസിഷൻ ഇൻഡിക്കേർ എൽസിഡി ഡിസ്പ്ലേയിൽ ഉണ്ട്. ടിവിഎസിന്റെ സ്മാർട്ട് എക്സ് കണക്റ്റ് ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് മറ്റൊരു പ്രത്യേകത. റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ അപ്പാച്ചെ ആർടിആർ 160 4V വാങ്ങാം.17.63 ബിഎച്ച്പി പവറും 14.73 എൻഎം ടോർക്കും നിർമിക്കുന്ന 159.7 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് അപ്പാച്ചെ RTR 160 4Vന്റെ ഹൃദയം.






