
കരടിയുടേയും കരടികുഞ്ഞുങ്ങളുടേയും അടുത്തേക്ക് പോയതിന് ഒരു സ്ത്രീയെ ജയിലിൽ അടച്ച വാർത്തയാണ് ഇപ്പോൾ വൈറൽ. യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആണ് സംഭവം നടന്നത്. ഇല്ലിനോയില്‍ സ്വദേശിയായ സാമന്ത ഡെറിംഗ്സാമന്ത റെഡ്ഡിക്കെതിരെ കേസെടുത്. കരടിയുടെയും കരടിക്കുഞ്ഞുങ്ങളുടെയും തൊട്ടടുത്തുപോവുകയും അവിടെനിന്നും മാറാന്‍ സാമന്ത വിസമ്മതിക്കുകയും ചെയ്തു.
മെയ് മാസത്തിലാണ് സംഭവം നടന്നത്. 100 യാര്‍ഡിനുള്ളില്‍ വന്യജീവികളെ മനപ്പൂര്‍വ്വം വളരെ അടുത്ത് സമീപിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു എന്ന കുറ്റം അവര്‍ സമ്മതിക്കുകയും ചെയ്തു. ഇതിനെതിരെ കേസ് എടുത്ത് നാല് ദിവസത്തേക്ക് സാമന്തയെ ജയിലിലടച്ചിരിക്കുകയാണ്. യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് കരടിയുടെ 100 യാര്‍ഡിനുള്ളില്‍ കയറുന്നതിനോ കരടിയ്ക്ക് ഭക്ഷണം നല്‍കുന്നതിനോ ചിത്രമെടുക്കുന്നതിനോ അനുവാദമില്ല.
സാമന്തയ്ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമേ, വന്യജീവി സംരക്ഷണ ഫണ്ടിലേക്ക് 1,000 ഡോളര്‍ പിഴയും 1,000 ഡോളര്‍ കമ്മ്യൂണിറ്റി സര്‍വീസ് പേയ്മെന്റും നല്‍കാനും ഉത്തരവിട്ടതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. വ്യോമിംഗ്, ഐഡഹോ, മൊണ്ടാന എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന യെല്ലോസ്റ്റോണില്‍ നിന്നും അവരെ ഒരു വര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്.






