
മുംബൈ: മഹാരാഷ്ട്ര മൂന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വീട്ടിലും ഓഫീസിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റെയ്ഡ്. നാഗ്പൂര്‍, മുംബൈ എന്നിവിടങ്ങളിലെ വസതികളില്‍ വാറന്റുമായി എത്തിയാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്.
ദേശ്മുഖ് അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്. ദേശ്മുഖിന്റെ അഭിഭാഷകന് ആനന്ദ് ദഗയേയും സി.ബി.ഐയുടെ തന്നെ സബ് ഇന്‍സ്പെക്ടര്‍ അഭിഷേക് തിവാരിയേയും സെപ്തംബര്‍ രണ്ടിന് സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്ന് കാണിച്ചായിരുന്നു അറസ്റ്റ്.
ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്.







Comments