
മലയാളം, തമിഴ് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയങ്ക നായര്‍. 2006ല്‍ വെയില് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക അഭിനയരംഗത്തേക്ക് എത്തുന്നത്. സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ കണ്ണന് താമരക്കുളത്തിന്റെ വരാല് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് താരം പങ്ക് വച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കില്‍ നടി എത്തിയിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ശാലു പേയാടാണ്. പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്.
തമിഴിലെ സംവിധായകനും നടനുമായ ലോറന്‍സ് റാമിനെ 2012ല്‍ പ്രിയങ്ക വിവാഹം കഴിച്ചു. 2015 ല്‍ ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങി. മുകുന്ദ് റാം മകന്റെ പേര്. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്.






