
ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 11 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്.
32 റണ്‍സുമായി ശിഖര്‍ ധവാനും അഞ്ച് റണ്‍സുമായി ശ്രേയസ് അയ്യറുമാ്ണ് ക്രീസില്‍. 23 പന്തില്‍ 18 റണ്‍സെടുത്ത മാര്‍ക്സ് സ്റ്റോയിന്‍സും പൃഥ്വി ഷായുമാണ് ക്രീസില്‍.
കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍, ഡല്‍ഹി ടോം കറന് പകരം മാര്‍ക്സ് സ്റ്റോയിന്‍സ് ടീമിലിടം നേടി.
ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റാണ് ഡല്‍ഹി രണ്ടാം ക്വാളിഫയറിന് എത്തിയത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിലും ആദ്യ ക്വാളിഫയറിലും ഡല്‍ഹിക്ക് അടിപതറുകയായിരുന്നു. മറുവശത്ത് ആദ്യഘട്ടത്തില്‍ ഏഴില്‍ അഞ്ച് മത്സരങ്ങളും തോറ്റ കൊല്‍ക്കത്ത രണ്ടാം ഘട്ടത്തിലെ ഏഴില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് പ്ലേ ഓഫില്‍ എത്തിയത്. തിങ്കളാഴ്ച ഓള്‍റൗണ്ട് മികവില്‍ ബാംൂരിനേയും തോല്‍പ്പിച്ചാണ് ഫൈനല്‍ ലക്ഷ്യമാക്കി കൊല്‍ക്കത്ത ഇന്ന് കളത്തലിറങ്ങുന്നത്. ഈ സീസണില്‍ രണ്ട് തവണ കൊല്‍ക്കത്തയും ഡല്‍ഹിയും ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ വിജയം വീതം നേടി.






