ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുളള ഡിസി കോമിക്സിന്റെ കോമിക് സൂപ്പര്‍ ഹീറോയാണ് സൂപ്പര്മാന് (Superman). 'സൂപ്പര്മാന് : സണ്‍ ഓഫ് കാള്‍ ഇല്' എന്ന കോമിക് സീരീസിന്റെ അഞ്ചാം പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി (Homosexual) അവതരിപ്പിക്കുന്നത്. മുന്‍പ് ബാറ്റ്മാന് സീരീസിലെ റോബിന്, ബാറ്റ്വുമണ് എന്നിവരെ ഇത്തരത്തില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ചരിത്രത്തിലാദ്യമായാണ് സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുന്നത്.
പുസ്തകത്തിന്റെ ഉളളടക്കം എന്താണെന്ന് വ്യക്തമല്ലെങ്കിലും സൂപ്പര്‍മാനും ആണ്‍സുഹൃത്തും ഒരുമിച്ചിരിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റേയും ചിത്രങ്ങള്‍ ഡിസി പുറത്തുവിട്ടിട്ടുണ്ട്.
പുസ്തകത്തിന്റെ ഉളളടക്കം എന്താണെന്ന് വ്യക്തമല്ലെങ്കിലും സൂപ്പര്‍മാനും ആണ്‍സുഹൃത്തും ഒരുമിച്ചിരിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റേയും ചിത്രങ്ങള്‍ ഡിസി പുറത്തുവിട്ടിട്ടുണ്ട്.
എന്നും പ്രതീക്ഷയുടേയും നീതീയുടെയും സത്യത്തിന്റേയും പ്രതീകമായ സൂപ്പര്മാന് പുതിയൊരു കാര്യത്തിന്റെ കൂടി പ്രതീകമാവുകയാണെന്നും സമൂഹത്തിലെ ഒരു വിഭാഗത്തിന് അവരെതന്നെ സൂപ്പര്‍മാനിലൂടെ കാണാനുളള അവസരം പുതിയ കഥാപശ്ചാത്തലം ഉണ്ടാക്കുന്നുവെന്നൂം കഥാകൃത്തായ ടോം ടെയ്ലര് പറയുന്നു.

Comments