
മലപ്പുറം: പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ. 'ഞാന്‍ തിരിച്ചെത്തി' എന്ന ഫെയ്സ്ബുക്ക് കുറിപ്പോടെയാണ് അന്‍വറിന്റെ പ്രതികരണം. അണികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്ന ചിത്രത്തോടെയാണ് അന്‍വറിന്റെ കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ പരിഹാസ കമന്റുകള്ക്ക്ും അന്‍വര്‍ മറുപടി നല്‍കുന്നുണ്ട്. ഈ പ്രാവശ്യം പരിവാരങ്ങള്‍ ഒന്നുമില്ലേ, കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന ചോദ്യത്തോട് ബംഗാളികള്‍ക്കുള്ള വില പോലും നിനക്കൊന്നും രണ്ട് ടേമായി നിലമ്പൂരുകാര്‍ തന്നിട്ടില്ലല്ലോ എന്നാണ് അന്റവറിന്റെ മറുപടി.
ഓണം ആകുന്നതേയുള്ളു, മാവേലി നേരത്തേയാണ്േലാ എന്ന പരിഹാസത്തിന് മാവേലി എന്ന് വന്നാലും ആ ഒരൊറ്റ ദിവസം മാത്രം മതി കുഞ്ഞേ മാവേലിക്ക് എന്നും അന്‍വര്‍ മറുപടി നല്കി.






