
വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഡേറ്റക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പുതിയ അപ്ഡേറ്റ് വരുന്നു. വാട്സാപ്പില്‍ ബാക്ക് അപ്പ് ചെയ്യുന്ന ചാറ്റുകള്‍ക്കും എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു. ഇതോടെ വാട്സാപ്പ് സമ്പൂര്‍ണ എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുകയാണ്.
ഇനി ഉപഭോക്താവിന് മാത്രമെ ബാക്ക് അപ്പ് ചെയ്യുന്ന വാട്സാപ്പ് ചാറ്റുകള്‍ എടുക്കാന്‍ സാധിക്കൂ. വാട്സാപ്പ് ഉൾപ്പടെ മറ്റൊരാള്‍ക്കും ബാക്ക് അണ്‍ബ്ലോക്ക് ചെയ്യാനാവില്ല. ഐ.ഒ.എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങും. പാസ്വേഡോ, 64 ഡിജിറ്റ് എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിച്ച് ബാക്ക് അപ്പ് എന്‍ക്രിപ്റ്റ് ചെയ്യാം. മറ്റാര്‍ക്കും ഈ കീ ഇല്ലാതെ അത് അണ്‍ബ്ലോക്ക് ചെയ്യാനാവില്ല. ക്ലൗഡ് ബാക്ക് അപ്പുകൾക്കാണ് എൻക്രിപ്ഷൻ ലഭിക്കുക.
കഴിഞ്ഞ മാസം ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ഈ സുരക്ഷ ഫീച്ചറിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സൂചന നൽകിയിരുന്നു. എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്ക് അപ്പ് ചെയ്യാൻ ആദ്യം വാട്സാപ്പ് അപ്ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ പതിപ്പാണെന്ന് ഉറപ്പ് വരുത്തുക. ശേഷം Settings>Chats>Chat Backups>End-to-End Encrypted Backup എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.






