
ഗാസിയാബാദ്: ഉത്തർപ്രദേശിൽ 25ാം നിലയിൽനിന്ന് താഴെ വീണ് ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. 14 വയസുകാരായ സത്യനാരായൺ, സൂര്യനാരായൺ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച അർധരാത്രി ഗാസിയാബാദിലെ അപാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണായിരുന്നു മരണം.
അതേസമയം 25ാം നിലയിൽനിന്ന് കുട്ടികൾ എങ്ങനെയാണ് താഴെവീണതെന്ന കാര്യം വ്യക്തമല്ല. കുട്ടികളുടെ പിതാവ് ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലായിരുന്നു. മാതാവും സഹോദരിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി ഒരു മണിയോടെ ഇരുവരും അപാർട്ട്മെന്റിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു.






