ഒരിക്കലെങ്കിലും സീബ്രലൈന്‍ മുറിച്ചു കടക്കാത്ത ആരുമുണ്ടാകില്ല, എന്നാലിതാ ശരിക്കുമുള്ള ''സീബ്രലൈന്‍'' കണ്ടിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും. ആഫ്രിക്കയിലെ സഫാരി പാര്‍ക്കില്‍ ശരിക്കുള്ള സീബ്രലൈന്‍ ഉണ്ടായിരിക്കുകയാണ്. അഞ്ച് സീബ്രകള്‍ ചേര്‍ന്നാണ് ഈ ലൈന്‍ തീര്‍ത്തത്. ബോറ്റ്സാവനയിലെ ചോബ് നാഷണല്‍ പാര്‍ക്കില്‍ സീബ്രകള്‍ തീര്‍ത്ത ഈ ലൈന്റെ ചിത്രം എടുത്തത് പോള്‍ കാര്ട്ട്ന്ട്ട്സ് എന്ന ഫോട്ടോഗ്രാഫറാണ്.
ആഫ്രിക്കയിലെ ആല്ബിഡ ടൂറിസത്തില്‍ ജോലി ചെയ്യുമ്പോഴാണ് തനിക്ക് അവിചാരിതമായി ഈ ചിത്രം പകര്‍ത്താന്‍ സാധിച്ചതെന്ന് പോള്‍ പറയുന്നു. തന്റെ ലോഡ്ജിന് പിന്നിലുള്ള റോഡിലാണ് താന്‍ ഈ കാഴ്ച കണ്ടതെന്നും പോള്‍ വിശദീകരിക്കുന്നു. സീബ്രകള്‍ വെറുതെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇത് ശരിക്കും സീബ്ര ക്രോസിംഗുമാകുകയായിരുന്നു. ആദ്യം വിസ്മയം ഉണ്ടായെങ്കിലും ഉടന്‍ തന്നെ താന്‍ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നുവെന്നും തന്റെ അനുഭവത്തെ പറ്റി പോള്‍ പറയുന്നു. ബോറ്റ്സാനയിലെ ദേശീയ മൃഗമാണ് സീബ്ര.






