
റാമിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു പേരമ്പ്. നിരവധി പ്രശംസകളും അവാര്‍ഡുകളും വാങ്ങി കൂട്ടിയ ചിത്രത്തില്‍ രോഗിയായ മകള്‍ക്കൊപ്പം ജീവിയ്ക്കുന്ന അമുദവന് എന്ന അച്ഛന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പേരമ്പുമായി ബന്ധപ്പെട്ട് ഒരാള്‍ മമ്മൂട്ടിയോട് ചോദിച്ച ഒരു ചോദ്യവും അതിനു മമ്മൂട്ടി നല്കിയ ഉത്തരവും എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന് റാം.
ഒരു പുരസ്കാരദാന ചടങ്ങില്‍ മമ്മൂക്കയോട് എങ്ങനെ ഈ സിനിമ ഇത്ര വൈകാരികമായി ചെയ്തു എന്നാണ് അവതാരകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്കിയ മറുപടി ഇങ്ങനെയായിരുന്നു. ‘‘ എന്റെ മകള്‍ക്കാണ് ഇത് വന്നതെങ്കില്‍ എന്ന് ഞാന്‍ ഉള്ളില്‍ ചിന്തിച്ചു ’’ എന്നാണ്. മമ്മൂട്ടി പറഞ്ഞ ഉത്തരത്തില്‍ ആ നടന്റെയും ഒരു പിതാവിന്റെയും എല്ലാ വികാരങ്ങളും ഉണ്ടായിരുന്നെന്നും റാം പറയുന്നു.
'' അതിമനോഹരമായി ആണ് മമ്മൂട്ടി ആ വേഷം ചെയ്തത്. ഒട്ടും നാടകീയത ഇല്ലാതെയാണ് മമ്മൂട്ടി അമുദവന് ജീവന് പകര്‍ന്നത്. താന്‍ ഉദ്ദേശിക്കുന്നതിനു മുകളില്‍ ഒരു നടന് അഭിനയിക്കുമ്പോള്‍ ആണ് ഒരു സംവിധായകന് ഒട്ടും സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ കഴിയുന്നത്. മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ കിട്ടിയത് കൊണ്ടാണ് പേരമ്പ് പോലുള്ള ചിത്രം ഇത്ര നന്നായി ചെയ്യാന്‍ തനിക്കു സാധിച്ചത് '' - റാം പറയുന്നു.







Comments