ന്യൂഡൽഹി : ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ പത്താം ദിവസം വ്യാപക തെരച്ചിൽ നടത്തുകയാണ്.
മുൻകരുതലിന്റെ ഭാഗമായി മെൻന്ദാർ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികരാണ് പൂഞ്ചില്‍ വീരമൃത്യു വരിച്ചത്.
ആക്രമണം ഉണ്ടാകാനുള്ള സാഹചര്യത്തിൽ നാട്ടുകാരോട് വീടിനകത്ത് നിന്ന് പുറത്തിറങ്ങരുതെന്നും ഇന്നലെ നിർദേശം നൽകിയിരുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന വനമേഖലയിൽ വൻ ആയുധ ശേഖരവുമായി ആറ് ഭീകരരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് നിഗമനം.

Comments