മലയാളികളുടെ ഇഷ്ടനടന്മാരില് ഒരാളാണ് പൃഥ്വിരാജ്. അഭിനയത്തിലും, സംവിധാനത്തിലും, ഗാനാലാപനത്തിലും തന്റേതായ മികവ് തെളിയിച്ച നടനാണ് പൃഥ്വി. മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലും ഹിന്ദിയിലും ഒട്ടേറെ സിനിമയുടെ ഭാഗമായിട്ടുളള താരമാണ് ഇദ്ധേഹം. 2012 ലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ബോളിവുഡ് സിനിമ.
2010 ല്‍ പോലീസ് പോലീസ് എന്ന സിനിമയിലൂടെയാണ് പൃഥ്വി തെലുങ്കിലേക്ക് കടന്ന് വന്നത്. ഇപ്പോള്‍ വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന 'സലാര്‍' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രുതി ഹാസന്, ജഗതി ബാബു, എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുപ്പത്. കെജിഫ് സിനിമയിടെ സംവിധായകന് പ്രശാന്ത് നീല്‍ തന്നെയാണ് സലാര്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നതും രചന നിര്‍വഹിക്കുന്നതും. കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹൊംബാല ഫിലിംസ് ആണ് സലാറിന്റെയും നിര്‍മ്മാണം. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണ് സലാര്‍.






