തിരുവനന്തപുരം: വിപ്ലവ നായകനും മുന്‍ മുഖ്യമ്രന്തിയുമായ വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം പിറന്നാള്‍. കോവിഡ് കാലമായതിനാല്‍ ആഘോഷങ്ങളില്ലാതെയാണ് വി.എസിന്റെ പിറന്നാള്‍ ആഘോഷം. രാവിലെ തന്നെ പിറന്നാള്‍ ആശംസ അറിയിച്ച് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് അടക്കമുള്ളവരുടെ ഫോണ്‍വിളിയെത്തി. മകന് അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്.
'നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍' മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പക്ഷാഘാതം വന്നതോടെ രണ്ട് പേരുടെ സഹായത്തോടെയാണ് വി.എസ് നടക്കുന്നത്. വായനും ടെലിവിഷന്‍ കണ്ടുമാണ് സമയം ചെലവഴിക്കുന്നത്. ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റും ദിവസവുമെത്തി ചികിത്സ നല്‍കുന്നുണ്ട്.
ഈ ദിവസങ്ങളിലെ പ്രകൃതി ദുരന്തങ്ങള്‍ അച്ഛനെ ഏറെ വിഷമിപ്പിച്ചുവെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.






