
മിലിറ്ററി സ്റ്റാൻഡേർഡ് 810H സർട്ടിഫിക്കേഷനുള്ള ബിൽട്ട് ക്വാളിറ്റിയും ഐപി 68 സർട്ടിഫിക്കേഷനുമായി നോക്കിയ XR20 വിപണിയിലേക്ക്. 1.8 മീറ്റർ ആഴമുള്ള വെള്ളത്തിനടിയിൽ ഒരു മണിക്കൂർ വരെ കിടന്നാലും ഒന്നും സംഭവിക്കില്ല എന്നാണ്നോക്കിയ XR20 നിർമിച്ചിരിക്കുന്ന കമ്പനിയായ എച്ച്എംഡി ഗ്ലോബൽ അവകാശപ്പെടുന്നത്.
നോക്കിയ XR20ന് 46,999 രൂപയാണ് വില. ഗ്രാനൈറ്റ്, അൾട്രാ ബ്ലൂ നിറങ്ങളിൽ വാങ്ങാവുന്ന നോക്കിയ XR20യുടെ പ്രീ-ബുക്കിങ് ഈ മാസം 20 മുതൽ ആരംഭിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിൽ മാത്രമേ ഫോൺ സ്വന്തമാക്കാനാകു. 20:9 ആസ്പെക്ട് റേഷ്യോയും കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷണവുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. ഡ്യുവൽ സിം (നാനോ) ഫോൺ ആയ നോക്കിയ XR20 ആൻഡ്രോയിഡ് 11ൽ ആണ് പ്രവർത്തിക്കുന്നത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 480 SoC ആണ് പ്രോസസ്സർ.
5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. വയർ, വയർലെസ് (ക്യു സ്റ്റാൻഡേർഡ്) ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,630 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഫോണിന്റെ മെമ്മറി വർദ്ധിപ്പിക്കാം.
48 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും ഉൾക്കൊള്ളുന്ന ഇരട്ട പിൻ ക്യാമറയാണ് ഫോണിൽ. ZEISS ഒപ്റ്റിക്സ് ആണ് രണ്ട് ക്യാമറ സെൻസറുകളും ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ പ്രീലോഡുചെയ്ത സവിശേഷതകളായ സ്പീഡ് വാർപ്പ് മോഡ്, ആക്ഷൻ കാം മോഡ് എന്നിവ ഉൾപ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറയും ക്രമീകരിച്ചിട്ടുണ്ട് .







Comments