
മലേഷ്യന്‍ വിപണിയില്‍ നിന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിനെ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. റഷ് ലൈന്‍ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് തലമുറകള്‍ക്കും ശേഷം 100,000 യൂണിറ്റുകള്‍ വിറ്റഴിച്ചതിനുശേഷമാണ് ഹോണ്ട, മലേഷ്യന്‍ വിപണിയില്‍ നിന്നും ജാസിനെ പിന്‍വലിക്കുന്നത്.
രാജ്യത്ത് അധികം വൈകാതെ പ്രീമിയം ഹാച്ച്ബാക്കിന്റെ ഉത്പാദനം അവസാനിക്കുകയും മേലാകയിലെ പെഗോയിലെ കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക പ്ലാന്റില്‍ നിന്ന് അവസാന യൂണിറ്റ് കമ്പനി പുറത്തിറക്കുകയും ചെയ്തു. ഫാക്ടറിയിലെ ജീവനക്കാര്‍ അവസാന മോഡലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ജാസിന് പകരമായി ഒരു സ്പോട്ടിയും കൂടുതല്‍ താങ്ങാവുന്ന ന്യൂ-ജെന്‍ സിറ്റി ഹാച്ച്ബാക്കും സിംഗപ്പൂര്‍ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യന്‍ വിപണികളിലും എത്തിക്കാൻ ഹോണ്ട പദ്ധതിയിടുന്നുവെന്നാണ് സൂചന. ഈ കാര്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രതലത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. 2003 -ലാണ് മലേഷ്യയില്‍ ജാസ് അരങ്ങേറ്റം കുറിച്ചത്. 2012 -ല്‍ മലേഷ്യയില്‍ കമ്പനി ജാസ് രണ്ടാം തലമുറ മോഡല്‍ പുറത്തിറക്കി. 2020 ല്‍ പുതുതലമുറ ജാസ് അരങ്ങേറ്റം കുറിച്ചു.ഇന്ത്യയെപ്പോലെ മലേഷ്യയ്ക്കും പുതുതലമുറ ജാസ് ലഭിച്ചില്ലെന്നാണ് സൂചന.







Comments