ഔഡി ഇന്ത്യയുടെ ക്യൂ5 എസ്യുവി പുതിയ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ട്. ഔഡി ഡീലർഷിപ്പിൽ നിന്നോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. രണ്ടു ലക്ഷം രൂപയാണ് ബുക്കിങ് തുക. പുതിയ ക്യൂ 5 അടുത്ത മാസം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ വകഭേദങ്ങളുണ്ട് പുതിയ ക്യൂ 5 ന്.
This picture in New Bussiness in Puebla, Mexico City.
In a downtown named San José Chiapa, with a prupose to start a new sales in this area pic.twitter.com/h9wtl0RD9S— Audi Suv Q5 SJCH (@ChiapAudiQ5) January 13, 2017
കഴിഞ്ഞ വർഷം രാജ്യന്തര വിപണിലെത്തിയ പുതിയ ക്യൂ 5 നെയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്ബിഎസ് 6 മാനദണ്ഡങ്ങൾ നിലവിൽ വന്നതിനെ തുടർന്നാണ് ക്യൂ5 ന്റെ വിൽപന ഔഡി നിർത്തി വച്ചത്. ഇനി വരുന്ന വാഹനത്തിൽ 249 ബിഎച്ച്പി കരുത്ത് നൽകുന്ന 2 ലീറ്റർ പെട്രോൾ എൻജിനാണ്. പുതിയ വാഹനത്തിൽ ക്വാഡ്രോ ഓൾ വീൽ ഡ്രൈവും ഡ്രൈവ് സെലക്റ്റും ഡാമ്പിങ് കൺട്രോളോടു കൂടിയ സസ്പെൻഷനുമുണ്ട്. കൂടുതൽ സുരക്ഷയ്ക്കായി റിയർ സൈഡിൽ ഉൾപ്പെടെ 8 എയർബാഗുകളും നൽകി.
പുതിയ എൽഇഡി ഹെഡ്ലാംപ്, ടെയിൽലാംപ്, വെർട്ടിക്കൽ ക്രോം ലൈനിങ്ങുള്ള വലിയ ഗ്രിൽ, 10.1 ഇഞ്ച് ടച്ച് സ്ക്രീനോടു കൂടിയ എഐബി 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്പിറ്റ് പ്ലസ് (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ) വയർലെസ് ചാർജർ, ബി ആൻഡ് ഒ പ്രീമിയം ത്രീഡി സൗണ്ട് സിസ്റ്റം എന്നിവ ആണ് പുതിയ ക്യൂ 5 ലെ സവിശേഷതകൾ.






