പുതിയ ഡിസൈനും നൂറിൽ അധികം ഫീച്ചറുകളും ഡ്രൈവിങ്ങ് മോഡുകളുമായി ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന് പതിപ്പ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. ഉത്സവ സീസണിന്റെ ഭാഗമായാണ് ടൊയോട്ട ഈ ലിമിറ്റഡ് എഡിഷന് ക്രിസ്റ്റ വിപണിയില്‍ എത്തിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യാഥാക്രമം 17.18 ലക്ഷവും 18.99 ലക്ഷവുമാണ് പ്രാരംഭ വില.
ലുക്കിലെ പുതുമ കൊണ്ടും ലിമിറ്റിഡ് എഡിഷന് മോഡലില്‍ മാറ്റം പ്രകടമാകുന്നുണ്ട്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനൊപ്പം എട്ട് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലും ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന് പതിപ്പ് വിപണിയില്‍ എത്തുന്നുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി രൂപമാറ്റം നേടിയത് ഇന്നോവ ക്രിസ്റ്റ നിരയിലെ മിഡ്-ലെവല്‍ വേരിയന്റായ ജി.എക്സ്. പതിപ്പാണ്. ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, പുതിയ രൂപത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, പിയാനോ ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ലിമിറ്റഡ് എഡിഷനില്‍ മാറ്റം ഒരുക്കിയിട്ടുള്ളത്.
6+1 #Seater #Innova #Crysta Car for #Same #Day #Agra #Taj #Mahal Tour with Fully Ac Car, Best Driver, Ice Box at https://t.co/XDJyzGCDNI pic.twitter.com/3Mm5N7k6m2
— Innova Crysta Car (@innovacrystacar) July 6, 2017
ഡയമണ്ട് കട്ട് അലോയി വീലും ലിമിറ്റഡ് എഡിഷനിലെ പുതുമയാണ്. റെഗുലര്‍ ക്രിസ്റ്റയ്ക്ക് സമാനമായാണ് മറ്റ് ഡിസൈനുകള്‍. അകത്തളം ഒന്നിലധികം നിറങ്ങള്‍ നല്കി അലങ്കരിച്ചിരിക്കുന്നു. റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ കൂടാതെ, ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്ങ്, എയര്‍ അയോണെസര്‍, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ്-ഡിസ്പ്ലേ, 16 വ്യത്യസ്ത നിറങ്ങളിലുള്ള ഡോര്‍ എഡ്ജ് ലൈറ്റനിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് പുതുതായി അകത്തളത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ലഭ്യമാണ്.
ലിമിറ്റഡ് എഡിഷന് ക്രിസ്റ്റയിൽ 164 ബി.എച്ച്.പി. പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 148 ബി.എച്ച്.പി. 343 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.4 ഡീസല്‍ എന്‍ജിനുമാണ് നല്‍കിയിട്ടുള്ളത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും. എക്കോ, പവര്‍ എന്നീ ഡ്രൈവ് മോഡുകളും ഉണ്ട്. ഏഴ് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി. എന്നീ സുരക്ഷ സംവിധാനങ്ങളും നൽകി.






