
ന്യൂഡല്‍ഹി: രാജ്യത്ത് 95% ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് യുപിയിലെ മന്ത്രി ഉപേന്ദ്ര തിവാരി. രാജ്യത്തെ കുതിക്കുന്ന ഇന്ധന വല വര്‍ധനവിലാണ് യുപിയിലെ പഞ്ചായത്ത് രാജ്, കായിക, യുവജനക്ഷേമകാര്യമന്ത്രി ആയ തിവാരിയുടെ വിവാദ പ്രതികരണം.
നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നത്. ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില ഇവര്ധന വളരെ കുറവാണെന്നും അദേഹം പറഞ്ഞു.അതേസമയം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യ നല്‍കുന്നതിനാലാണോ വില വര്‍ധനവ് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ധന വില വര്‍ധിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കേന്ദ്ര സര്‍ക്കാര്‍ 100 കോടി ഡോസ് വാക്സിന് നല്കി. കോവിഡ് ബാധിച്ചവര്‍ക്ക് സീജന്യമായി ചികിത്സ നല്കി. വിദ്യാഭ്യാസവും ചികിത്സയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്കിയെ്ന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






