
കോട്ടയം: എരുമേലിയില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സ്ഥലം എം.എല്‍.എ പി.സി. ജോര്‍ജ്. വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം എരുമേലി പഞ്ചായത്തില്‍ ലഭ്യമാണ്. ഒരു പാരിസ്ഥിതിക പ്രശ്നവും ഇല്ലാതെ ഇവിടെ വിമാനത്താവളം നിര്‍മ്മിക്കാന്‍ കഴിയും. ശബരിമല തീര്‍ഥാടകരെ ലക്ഷ്യമാക്കി റെയില്‍വേ വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. സ്റ്റേഷന് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തി കഴിഞ്ഞതായും പി.സി ജോര്‍ജ് അറിയിച്ചു.
എരുമേലിയില്‍ വിമാനത്താവളം വന്നാല്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് റാന്നി, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ കഴിയും. മൂന്നര കോടിയോളം വരുന്ന ശബരിമല തീര്‍ഥാടകര്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.
എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണമെന്ന് പി.സി ജോര്‍ജ് നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു.






