കമലിന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ 'നമ്മള്' എന്ന സിനിമയിലൂടെയാണ് നടി ഭാവന വെളളിത്തിരയിലേക്ക് എത്തിയത്. എൗ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ഭാവന. പിന്നീട് ഒട്ടേറെ ചിത്രങ്ങളിലൂടെ താരം ജനശ്രദ്ധ നേടിയിട്ടുണ്ട്. സിഐഡി മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, ചിന്താമണി കൊലക്കേസ്, നരന്, ക്രൊണിക് ബാച്ചിലര്‍, എന്നീ സിനിമകിലൂടെ തന്റേതായ അഭിനയശൈലി കാഴ്ചവെച്ച താരമാണ് ഭാവന. പൃഥിരാജ് നായകനായി എത്തിയ ആദം ജോണാണ് താരം അവസാനമായി അഭിനയിച്ച മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുളള ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99 ലൂടെ വെളളിത്തിരയിലേക്ക് തിരികെ എത്തുകയും ചെയ്തു. ഇപ്പോള്‍ താരം കന്നഡ സിനിമകളിലാണ് കൂടുതല്‍ സജീവമാകുകയാണ്. ഭാവനയെ നായികയാക്കി ഒട്ടനവധി ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്.
ഇപ്പേള്‍ 'ഭജറംഗി' എന്ന കന്നഡ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഭാവന എത്തുന്നത്. ഭാവനയും ശിവരാജ് കുമാറും ഒന്നിക്കുന്ന ചിത്രം ബിഗ്ബജറ്റില്‍ ഒരിക്കിയിരിക്കുന്നത്. ഭജറംഗിയുടെ ട്രെയ്ലര് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മണം ഒരുക്കിയിരിക്കുന്നത്. താരത്തിന്റെതായി ഒരുങ്ങുന്ന ചിത്രമാണ് 'ഇന്‍സ്പെക്ടര്‍ വിക്രം'. വിക്യത് വി ആണ് നരസിംഹയുടെ സംവിധാനത്തില്‍ ചിത്രം നിര്‍മ്മിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം പുറത്തിറങ്ങിയിരുന്നു.






