പൂര്‍ണിമ ഇന്ദ്രജിത്തും ഗീതു മോഹന്‍ദാസും കുറച്ചു സിനിമകളില്‍ മാത്രമാണ് മുഖം കാണിച്ചിട്ടുളളു എങ്കിലും ഇവര്‍ മലയാളികളുടെ
ഇഷ്ട താരങ്ങള്‍ തന്നെയായിരുന്നു. പുര്‍ണിമയും ഗീതവും 1986 ലെ ഒന്നുമുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി ആണ് സിനിമാ ലോകത്തേക്ക് കടന്ന് വന്നത്.
ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്. അന്ന് തുടങ്ങിയ ഇവരുടെ കൂട്ട്കെട്ട് ഇന്നും ഒരു കോട്ടം വരാതെ നിലനില്ക്കുന്നു. ഇപ്പോള്‍ ഇരുവരും അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയാണ്. ഇവരുടെ സൗഹൃദത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ഗീതു സിനമാ മേഖലയില്‍ നിന്ന് വിട്ട് പോയിട്ടില്ല ഇപ്പോള്‍ സംവിധാനത്തില്‍ കഴിവ് തെളിയിക്കുന്നുണ്ട്, പൂര്‍ണിമ ആകട്ടെ ഇന്ന് അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്.
അഭിനയ രംഗത്തുനിന്ന് മാറിനില്ക്കുകയാണെങ്കിലും മലയാളികള്‍ ഇരുവരെയും മറന്നിട്ടില്ല. ആരാധകര്‍ക്ക് തങ്ങളുടെ സൗഹ്യദത്തിന്റെ പരപ്പ് മനസ്സിലാക്കിക്കൊടുക്കുന്ന ഫോട്ടോ പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോള്‍ പൂര്‍ണിമ ഇന്ദ്രജിത്ത്. 'ഒന്നുമുതല്‍ പൂജ്യം വരെ' എന്ന സിനിമാ ലൊക്കേഷനില്‍ വെച്ചെടുത്ത ഫോട്ടോ ''ഇന്നും അവര്‍ നല്ല സുഹൃത്തുക്കളായി ജീവിക്കുന്നു. ഞാനും പൂര്‍ണിമയും ഈ
ഫോട്ടേയില്‍ ഉണ്ട്'' എന്ന ക്യാപ്ഷനോടെയാണ് പൂര്‍ണിമ പങ്കുവെച്ചത്.
സിനിമാ ജീവിതത്തിനപ്പുറം ജീവിതത്തിലും ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് ആരാധകര്‍ മനസ്സിലാക്കുന്നത് ഇപ്പോഴാകാം. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല അടുത്ത ബദ്ധമാണ് ഉളളത്.






