More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Interviews
  3. Cinema
Loading...

കാതോട് കാതോരം തേന്‍ ചൊരിഞ്ഞ പാട്ടുകള്‍.. 200-ാം ചിത്രത്തിന് ഈണമിട്ട് ഔസേപ്പച്ചന്‍

Authored by ലക്ഷ്മി ബിനീഷ്‌ | Last updated: 25 Oct 2021, 9:36 AM | 10 min read

Print

കംപ്യൂട്ടറുകളുടെ ‘കൃത്രിമ’ സംഗീതത്തിന്റെ കടന്നാക്രമണത്തെ അതിജീവിക്കാൻ കഴിയുന്ന മലയാളത്തിലെ പുരാതന സംഗീതസംവിധായകരുടെ പട്ടികയിൽ അവസാനത്തേത് എന്നു തന്നെ ഔസേപ്പച്ചനെ വിശേഷിപ്പിക്കാം. ത​​ന്റെ 200-ാമത്തെ ചിത്രത്തിലെ പാട്ടിന് ഈണം നല്‍കുകയാണ് മലയാളത്തിന്റെ സ്വന്തം സംഗീതഞ്ജന്‍.

Music Director Ouseppachan (Image Source: Facebook)
Music Director Ouseppachan (Image Source: Facebook)
കാതോട് കാതോരം... തേന്‍ ചോരുമാമന്ത്രം... ഈയൊരു പാട്ട് മാത്രം മതി ഔസേപ്പച്ചന്‍ എന്ന സംഗീതസംവിധായകനെ മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കാതോടു കാതോരം എന്ന സിനിമയിലൂടെ സംഗീതസംവിധാനരംഗത്തേക്ക് എത്തിയതാണ് ഔസേപ്പച്ചന്‍. പിന്നീടിങ്ങോട്ട് മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത ഒരു കൂട്ടം ഗാനങ്ങള്‍. മെലഡികളെയും അടിച്ചുപൊളി പാട്ടുകളെും ഒരേ രീതിയില്‍ സ്വീകരിച്ച ഈ സംഗീതസംവിധായകന്‍ തന്റെ 200-ാമത്തെ ചിത്രത്തിലെ പാട്ടിന് ഈണം നല്‍കുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത്, ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളാകുന്ന ‘എല്ലാം ശരിയാകും’ എന്ന സിനിമയിലൂടെ... തന്റെ സംഗീതവഴികളെക്കുറിച്ചും സംവിധായകന്‍ ഭരതനെക്കുറിച്ചും പുതിയതും പഴയതുമായ ഗായകരെക്കുറിച്ചും ഇനിയുള്ള വഴിത്താരകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ്, ഔസേപ്പച്ചന്‍...

​

ഇരുനൂറാമത്തെ സിനിമയിൽ പാട്ടിന് ഈണം നൽകുകയാണ്... കടന്നു വന്ന വഴികളെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ തോന്നുന്നത് ?


ദൈവത്തിനു നന്ദി പറയുന്നതിന് വാക്കുകളില്ല. ഈ ലോകത്ത് എല്ലാവരെയും കണ്ടുകൊണ്ട്, എല്ലാം അറിഞ്ഞു കൊണ്ട് ബുദ്ധിമുട്ടില്ലാതെ നമുക്ക് ഇങ്ങനെ ജീവിച്ച് പോകാൻ പറ്റുന്നുണ്ടല്ലോ, അതിനു ദൈവം അനുവാദം തന്നല്ലോയെന്ന നന്ദി. അതാണ് ഈ അവസരത്തിൽ ഏറ്റവും ആദ്യം പറയാനുള്ളത്. 200-ാമത്തെ സിനിമ എന്നത് യാദൃച്ഛികമായി വന്നതാണ്, അത് വരുമല്ലോ. ഞാനിവിടെ വന്ന വർഷം വച്ച് കണക്ക് കൂട്ടിയാൽ 200-ാമത്തെ സിനിമ എന്നത് ചെറിയ നമ്പറാണ്. പക്ഷേ ഞാൻ ഒരിക്കലും കൂടുതൽ സിനിമ ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ്. എല്ലാ വർഷവും ഒരു സിനിമയെങ്കിലും ചെയ്യും. ചില വർഷങ്ങളിൽ 6,7 സിനിമ എന്ന കണക്കും ദുർലഭമായി വന്നിട്ടുണ്ട്. അങ്ങനെയാണ് 200 ൽ എത്തിയത്. പക്ഷേ 200-ാമത്തേ സിനിമ എന്നത് പറഞ്ഞിട്ടല്ല അത് ചെയ്തു തുടങ്ങിയത്. എന്റെ കയ്യിൽ 200 അല്ല ആയിരം സിനിമ വന്നാലും ആ സിനിമ എന്നെ സംബന്ധിച്ച് ആദ്യത്തെ സിനിമ ചെയ്യുന്ന അതേ ഇമോഷനും വികാരവും ക്രിയേറ്റീവ് തോട്ടിലുമാണ് ചെയ്യുക. ഞാൻ ചെയ്ത ഒരു സിനിമയിലെ പാട്ടുകളുമായി ഞാൻ ചെയ്ത മറ്റൊരു സിനിമയിലെ പാട്ടിന് സ്ട്രൈയ്‌റ്റ് സിമിലാരിട്ടി വരാൻ പാടില്ല എന്നുള്ളത് മാത്രമാണ് എന്റെ ആഗ്രഹം. കാരണം എന്നും പുതിയത് കേൾക്കുന്നതാണ് എനിക്കിഷ്ടം പഴയത് പഴയതായും പുതിയത് പുതിയതായും ഞാൻ ആസ്വദിക്കും. ആസ്വാദനത്തിന് ഞാന്‍ വേർതിരിവ് കാണാറില്ല. ഇങ്ങനെയൊരു നല്ല പ്രൊജക്ട്, അല്ലെങ്കിൽ വളരെ മനോഹരമായ ഒരു സബ്ജക്റ്റ് കിട്ടിയതിൽ ഒരുപാട് സന്തോഷം. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ദ് ബെസ്റ്റ് എന്ന് പറയാവുന്ന ഒരു സിനിമയാണിത്. എന്റെയൊരു നിഗമനം അങ്ങനെയാണ്. പിന്നെ പാട്ടുകളുടെ കാര്യം പറയാനാണെങ്കില്‍ സിറ്റ്വവഷനാണ് പാട്ട്. ഈ സിനിമയുടെ ബി. ജി.എം വളരെ വിശിഷ്ടമാണ്. സമയമെടുത്ത്, വളരെ നന്നായി അത് നിര്‍വഹിച്ചു. സിനിമയുമായി ഇഴകി ചേരുന്ന പാട്ടുകളാണിതില്‍. ചിലപ്പോൾ 200-ാമ​ത്തെ ഏതെങ്കിലുമൊരു സിനിമയാകാം, പക്ഷേ എനിക്കത് നല്ലൊരു പ്രോജക്ട് ആയി, അതൊരു പുണ്യമായി കരുതുന്നു. ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉള്ള ഒരു സിനിമയാണിത്. തീയേറ്ററിൽ വന്നു എല്ലാവരും അതു കാണണം എന്നാണ് എന്റെ ആഗ്രഹം.

‘ആരവ’ത്തിൽ തുടങ്ങി ‘എല്ലാം ശരിയാകും’ വരെയെത്തിയല്ലോ, ആദ്യ സിനിമ ചെയ്ത അതേ ആശങ്കയും ടെൻഷനുമൊക്കെ ഇപ്പോഴും ഒരു സിനിമയ്ക്ക് സംഗീതം നൽകുമ്പോൾ തോന്നാറുണ്ടോ ?


ഭരതേട്ടന്‍ സംവിധാനം ചെയ്ത ‘ആരവ’മാണ് ക്രെഡിറ്റ് വൈസ് എന്റെ ആദ്യത്തെ സിനിമ. അതിൽ ഞാൻ പാട്ട് ചെയ്തിട്ടില്ല, ബി. ജി.എം ആണ് ചെയ്തത്. അന്നത്തെ ആശങ്ക ‘എല്ലാം ശരിയാകും’ എന്ന സിനിമ ചെയ്യുമ്പോഴില്ല. കാരണം ആരവം ചെയ്യുന്ന സമയത്ത് മ്യൂസിക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. അതെന്നെ കൊണ്ട് ഭരതേട്ടൻ നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണ്. എന്റെ സംഗീതം അത്രയ്ക്ക് ഇഷ്ടപെട്ടിട്ട്, അത് ആ സിനിമയിൽ നിന്ന് വേർതിരിക്കാൻ പറ്റാത്ത വിധം ലയിച്ചു പോയെന്ന് അദ്ദേഹത്തിന് തോന്നിയിട്ട് എന്നെ ബലമായി പിടിച്ചു മ്യൂസിക് ഡയറക്ടർ ആക്കാന്‍ ശ്രമിച്ചു. എനിക്ക് തന്നെ ചെയ്യാൻ പറ്റില്ല ജോൺസണെ കൂടി വിളിക്കാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ എനിക്കും ജോൺസണും ആദ്യ സിനിമയായി വന്നു ഭവിച്ചത് ‘ആരവം’ ആണ്. അതിന് ശേഷം ‘ഈണം’ സിനിമ ചെയ്തു. പിന്നെ അടുത്ത സിനിമ ‘കാതോട് കാതോരം’. അതില്‍ ഞാന്‍ സംഗീതസംവിധായകനായി. ആ സിനിമ ചെയ്തപ്പോൾ പോലും എനിക്കത് ചെയ്യണമെന്ന് ഇല്ലായിരുന്നു, ഭരതേട്ടൻ ആവശ്യപെട്ടു, ഞാൻ ചെയ്തു. പക്ഷേ അതിന് ശേഷമുള്ള സിനിമകളിലെല്ലാം കൂടുതല്‍ നന്നാവണം എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. കാരണം ‘കാതോട് കാതോരം’ ഹിറ്റായപ്പോൾ എനിക്കത് ബാധ്യതയായി മാറി. ‘‘ഇനിയും സൂക്ഷിച്ചു ചെയ്യണം, കൂടുതൽ നന്നാക്കണം’’ എന്ന് അന്ന് ഉപദേശിച്ചത് എന്റെ ഗുരുനാഥൻ കൂടിയായ ദേവരാജൻ മാഷാണ്. ‘കാതോട് കാതോരം’ അത്ര കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഉപദേശവും എന്നിലേക്ക് വന്നു ചേർന്ന ബാധ്യതയും കൂടുതൽ മികച്ചതാക്കേണ്ടത് എന്റെ ഉത്തരവാദിത്വമായി മാറി. പിന്നീടിങ്ങോട്ട് കിട്ടിയ ഓരോ പാട്ടുകളെക്കുറിച്ചും ഞാൻ ആശങ്കാകുലനായി, കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. അതേ പ്രതീതിയോടെയാണ് ഇപ്പോഴും പാട്ടുകൾ ചെയ്യുന്നത്, ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും.

Music Director Ouseppachan (Image Source: Facebook)
Music Director Ouseppachan (Image Source: Facebook)

സിനിമയിലേക്കുള്ള തുടക്കം സംവിധായകൻ ഭരതന്റെ സിനിമയിലൂടെ. പിന്നീടിങ്ങോട്ട് നിങ്ങള്‍ തമ്മിൽ ഒരു സഹോദരസ്നേഹം പോലും ഉണ്ടായി എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നഷ്ടം ഒരു ആഘാതം തന്നെയായിരുന്നോ ?


നഷ്ടം, അത് വലിയത് തന്നെയാണ്. എനിക്കെന്നല്ല, ഭരതേട്ടനെ പോലെ ഇത്രയും സർഗശേഷിയുള്ള, പ്രതിഭാധനനായ, ഇമേജിനേഷനുള്ള, വിഷ്വലൈസേഷനുള്ള ഒരു സംവിധായകനെ വേർപെട്ട് പോകുക എന്നത് മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ്.

എന്നെ സംബന്ധിച്ച് ഭരതേട്ടൻ സ്വന്തം ജേഷ്ഠനെ പോലെയായിരുന്നു. ദേവരാജൻ മാഷിന്റെയടുത്ത് ഭരതേട്ടൻ സംഗീതം ചെയ്യാൻ വരുമ്പോൾ ഞാനും ജോൺസണും കൊച്ചു പിള്ളേരാണ്. ഞങ്ങളോട് ഇഷ്ടം തോന്നാന്‍ ഭരതേട്ടന് കാരണങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ മലയാളികളാണെന്നു മാത്രമല്ല, ഭരതേട്ടന്റെ നാട്ടുകാർ കൂടിയായിരുന്നു, തൃശൂരുകാർ. ആ ഭാഷയും അതിലുള്ള യോജിപ്പും ഒക്കെക്കൂടി ആയപ്പോൾ അദ്ദേഹത്തിന് ഞങ്ങളെ ഒരുപാടിഷ്ടമായി. ഞങ്ങളുടെ സംഗീതവും അദ്ദേഹം ശ്രദ്ധിച്ചു. ‘ആരവ’ത്തിനു മുൻപ് തന്നെ ഞാൻ ഭരതേട്ടന്റെ വീട്ടിൽ പോകുമായിരുന്നു. വയലിൻ കൊണ്ടു പോയി അവിടെയിരുന്നു വായിക്കും. പാട്ടുകളെക്കുറിച്ച് പറയും. ഞങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങനെയാണ് വളർന്നത്. സംഗീതം ചെയ്തു തുടങ്ങിയപ്പോഴും ഞങ്ങളുടെ സഹോദരബന്ധം തുടർന്നു. ഒരു ചേട്ടനെന്ന നിലയിലുള്ള സ്നേഹവും വാത്സല്യവും തരുന്നതിനൊപ്പം അനിയന്‍ തെറ്റു കാണിച്ചാല്‍ ശകാരിക്കാനും ഭരതേട്ടന്‍ എന്നുമുണ്ടായിരുന്നു. സംഗീതവും ട്യൂണുമൊക്കെ എങ്ങനെ ഉണ്ടാക്കണമെന്ന് എനിക്കറിയാം, പക്ഷേ വരികൾക്ക് എങ്ങനെ ട്യൂൺ നൽകണമെന്ന ടെക്നിക് പഠിപ്പിച്ചത് ഭരതേട്ടനാണ്. അദ്ദേഹം തന്നെ വരികളെഴുതിയ ‘പുടമുറി കല്യാണം’, ‘താരും തളിരും’ എന്നിങ്ങനെയുള്ള പാട്ടുകളിലൂടെയാണ്. ട്യൂണിൽ വരികൾ കൊടുത്ത്, അതിൽ ഫീലിംഗ് കൊണ്ടുവന്ന് പാടാൻ എന്നോട് പറയുമായിരുന്നു. ചില സ്ഥലത്ത് എനിക്കത് കിട്ടാതെ വരുമ്പോൾ വഴക്കു പറയും. ""അപ്പോൾ നിനക്ക് ആരെങ്കിലും വരികൾ തന്നാൽ നീ എങ്ങനെ ട്യൂൺ കൊടുക്കും ? നീ വിചാരിച്ച ട്യൂണിൽ വരികളില്‍ ചേർക്കുമ്പോൾ വ്യത്യാസം വരില്ലേ ? അതിനനുസരിച്ച് നീ റീട്യൂൺ ചെയ്യണം. അതാണ് കഴിവ്." ഇതൊക്കെ എനിക്ക് പറഞ്ഞു മനസ്സിലാക്കി തന്നത് ഭരതേട്ടനാണ്.

പിന്നെ എല്ലാ മലയാളികൾക്കും ദേവരാജൻ മാഷ് എന്ന വലിയൊരു പാഠപുസ്തകം മുന്നിലുണ്ടായിരുന്നല്ലോ. അദ്ദേഹത്തിന്റെ പാട്ടുകൾ ഹൃദിസ്ഥമാക്കിയാൽ തന്നെ കുറെയൊക്കെ നമ്മളിലേക്ക് വരും. അത് നമ്മുടെ ശൈലിയിലേക്ക് പുനരവതരിപ്പിക്കുമ്പോൾ അത് സ്വന്തം പാട്ടായി മാറും.

അന്യഭാഷാകളിൽ സംഗീതം ചെയ്തു തുടങ്ങിയത് പ്രിയദർശൻ സിനിമകളിലൂടെയാണല്ലോ. മലയാളവും അന്യഭാഷാ സംഗീതവും തമ്മിൽ വ്യത്യാസമുള്ളതായി തോന്നിയിട്ടുണ്ടോ ?


പ്രിയദർശൻ എന്ന വ്യക്തിയുമായുള്ള ബന്ധം കൊണ്ടും, അദ്ദേഹത്തിന് എന്റെ ബി.ജി.എം ഇഷ്ടമായതു കൊണ്ടും, ഞാൻ ബി.ജി.എമ്മിൽ ലൈവ് ഓർക്കസ്ട്ര കൊടുക്കുന്നതിലുള്ള താത്പര്യം കൊണ്ടുമാണ് ഹിന്ദി സിനിമയിലെ സംഗീതം ചെയ്യാൻ എന്നെ വിളിച്ചത്. പിന്നെ ഞങ്ങൾ കുറെ സിനിമകൾ ചെയ്തിട്ടുമുണ്ടായിരുന്നു. ലൈവ് ഓർക്കസ്ട്രയിൽ ഹ്യൂമൻ ഫീൽ കൂടുതലായിരിക്കും. മറ്റേത് ടെക്നിക്കൽ ആയിരിക്കും, അത് ഫാഷനുമാണ്.

ലൈവ് ഓർക്കസ്ട്ര അന്ന് ഞാൻ കൂടുതൽ ചെയ്തിരുന്നത് കൊണ്ട് അദ്ദേഹം എന്നെ വിളിച്ചു.

വി.കെ. പ്രകാശിന്റെ ‘ഫ്രീക്കി ചക്ര’ എന്ന സിനിമയിൽ ഹിന്ദി സ്റ്റൈലിൽ സംഗീത സംവിധാനവും ചെയ്തു. പിന്നെ വളരെ പണ്ട്, ‘പറക്കും തളിക’യുടെ അതേ ട്യൂണിൽ തമിഴിൽ ഒരു പാട്ട് ചെയ്തു. ഒരു മുഴുവൻ സിനിമ തമിഴിൽ ഈയടുത്ത് ചെയ്തിരുന്നു. അത് റീലീസായിട്ടില്ല.

ഇവിടെ ചെയ്യുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് അന്യഭാഷകളിൽ സംഗീതം ചെയ്യുന്നത്. മലയാളത്തിൽ ഒരു ഫ്ളൂട്ട് ബിറ്റ് വായിച്ചാൽ അതിന് മലയാളിത്തമുണ്ടാകും. ദക്ഷിണേന്ത്യൻ ശൈലി ബിറ്റിൽ വരാതെ വേണം ഹിന്ദിയില്‍ സംഗീതം ചെയ്യാൻ. ഹിന്ദുസ്ഥാനിയിലാക്കി അവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതാക്കുന്നതിന് പിന്നിൽ ഒരു വലിയ ശ്രമമുണ്ട്. ജനറൽ മ്യൂസിക്, വെസ്റ്റേൺ ഓറിയന്റഡ് മ്യൂസിക് എന്നിവയാണെങ്കിൽ കുഴപ്പമില്ല, പക്ഷേ ഇന്ത്യൻ മ്യൂസിക് ആണെങ്കിൽ അത് ദക്ഷിണേന്ത്യൻ ആകാതെ വടക്കെ ഇന്ത്യൻ ആക്കുക എന്നതിന് കുറച്ചു പണിപ്പെടണം, ആലോചിക്കണം. ഞാനങ്ങനെ അനലൈസ് ചെയ്തിട്ടുണ്ട്, അത് വിജയിച്ചിട്ടുമുണ്ട്.

പണ്ട് മധുര സംഗീതം എന്ന് വിളിക്കുന്ന ശ്രുതിമധുരമായ ഇമ്പമുള്ള പാട്ടുകളാണ് സംഗീതപ്രേമികൾ ആസ്വദിച്ചിരുന്നതെങ്കിൽ ഇടക്കാലത്ത് കുറച്ച് അടിച്ചുപൊളി പാട്ടുകൾക്ക് ആസ്വാദകർ ഏറെയായി... ഈ മാറ്റത്തെ അംഗീകരിക്കാൻ പറ്റിയിരുന്നോ ?


അതിനെക്കുറിച്ച് ശരിക്ക് പറയുകയാണെങ്കിൽ, ഈ പറയുന്ന വ്യത്യാസങ്ങൾ വളരെ ഗ്രാജ്വലായ ഒരു പ്രോസസ്സ് ആണ്. ഇതാരും കരുതികൂട്ടി ചെയ്തതല്ല. ഇന്നത്തെ തലമുറയ്ക്ക് ഇതാണ് ആവശ്യം എന്ന് കരുതി ചെയ്തതല്ല. ഉദാഹരണത്തിന്, മാരുതി കാർ തന്നെ ആദ്യം ഇറക്കിയ മോഡൽ ആണോ അവർ പിന്നീട് വിപണിയിൽ എത്തിച്ചത്. എനിക്ക് ആദ്യത്തെ മോഡൽ ആയിരുന്നു ഇഷ്ടം. പക്ഷേ കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും പഴയത് ഔട്ട്ഡേറ്റെഡ് ആയി. പുതിയ കാറിനോടുള്ള ഭ്രമം നമുക്ക് എല്ലാവർക്കും ഉണ്ടായി. അതുപോലെയുള്ളൂ എല്ലാം. ചിലപ്പോഴൊക്കെ ആദ്യം അംഗീകരിക്കാൻ ബുദ്ധിമുട്ടാകും. പതിയെ അത് മാറും.

Music Director Ouseppachan (Image Source: Facebook)
Music Director Ouseppachan (Image Source: Facebook)
എപ്പോഴും പുതിയത് പുതിയതാണ്, പഴയത് പഴയതും. എല്ലാം നല്ലതാണ്. ഞാനിതിനെ വേർതിരിച്ചു കാണാൻ ഇഷ്ടപ്പെടുന്നില്ല. സംഗീതത്തിലെ ബീറ്റുകളുടെ സ്വഭാവം മാത്രമാണ് മാറിയത്. പണ്ടും ബീറ്റുകളുള്ള പാട്ടും, മെലഡിയുമൊക്കെയുണ്ട്. ആകെയുള്ള മാറ്റം മലയാള ഭാഷയുടെ തനിമ ഉണ്ടായിരുന്നത് പഴയ പട്ടുകളിലാണ് എന്ന് മാത്രം. പുതിയ പാട്ടുകളിൽ അത് അത്രകണ്ട് ഇല്ല. പക്ഷേ വികാരങ്ങൾക്ക് ഒട്ടും വ്യത്യാസം വന്നിട്ടില്ല. പുറമേ ചില ശൈലികൾ മാറുന്നു, വാക്കുകൾ മാറുന്നു. എന്നുകരുതി സംഗീതത്തിന്റെ ഉള്ളിലുള്ള മാനസിക സുഖം മാറുന്നില്ല, അത് കേൾക്കുമ്പോഴുള്ള വികാരങ്ങൾക്ക് വ്യത്യാസം വരുന്നില്ല. അതാണ് ഇതിന്റെ വസ്തുത. എന്നെ സംബന്ധിച്ച് ന്യൂ ജെൻ ശൈലി എന്നതിനെക്കുറിച്ച് അറിയില്ല. അതിനു വേണ്ടി മാറിയിട്ടുമില്ല. ഞാൻ തേടുന്നത് ഇന്നലെകളിൽ കേൾക്കാത്ത ഒരു ഈണത്തേക്കുറിച്ചാണ്. ഇന്നലെ ചെയ്തത് ഇന്ന് ചെയ്യാൻ ഞാനിഷ്ടപെപ്ടുന്നില്ല. അതുകൊണ്ട് ഒരു, പുതിയ ശൈലി ആഗ്രഹിക്കുന്നു എന്നേയുള്ളൂ. മലയാളത്തിൽ ആദ്യമായി ടെക്നിക്കലായി കമ്പ്യൂട്ടർ വച്ച് ചെയ്ത പാട്ട് ഉണ്ടാക്കിയത് ഞാനാണ്, ‘വീണ്ടും’ എന്ന സിനിമയിലെ ഗാനങ്ങൾ. ഇതൊക്കെ എന്റെ പുതിയ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും തെരച്ചിലിന്റെയും ഭാഗമായി വരുന്നതാണ്. സംഗീതത്തെ വ്യത്യസ്തമായി സമീപിക്കുക എന്ന രീതി മാത്രമാണത്. വാക്കുകളുടെ ഭാവങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിൽ ചെയ്താൽ എല്ലാം നല്ലതാണ്.

സംഗീത സംവിധാനമാണോ ഒരു സിനിമയ്ക്ക് ബി. ജി. എം ചെയ്യുന്നതാണോ വെല്ലുവിളിയായി തോന്നിയിട്ടുള്ളത് ?


ഒന്നും വെല്ലുവിളികളല്ല. ഒരു സിനിമയുടെ പാട്ടാണ് ആദ്യം റെക്കോർഡ് ചെയ്യുന്നത്, കഥ സിനിമയാകുന്നത് പിന്നീടാണ്. സിനിമ എങ്ങനെയാകും എന്ന് മുൻകൂർ ധരിച്ചിട്ടല്ല പാട്ട് ചെയ്യുന്നത്. സിനിമയുടെ സബ്ജക്റ്റ് കേട്ട് നമ്മുടേതായ രീതിയിൽ ഏറ്റവും ബെസ്റ്റ് കൊടുക്കും. പക്ഷേ ബി. ജി. എം ചെയ്യുമ്പോൾ അങ്ങനെയല്ല. സിനിമയുടെ കഥ നമ്മളെ സ്വാധീനിക്കണം, അതിനനുസരിച്ച് ബി.ജി.എം തയാറാക്കണം അപ്പോഴാണ് കൂടുതൽ നല്ല സിനിമകൾ ഉണ്ടാവുക. ഒരു ഉദാഹരണം പറയാം, ഞാന്‍ ‘ആകാശദൂത്’ സിനിമയ്ക്ക് വേണ്ടി സംഗീതം ചെയ്തപ്പോള്‍, ആ സിനിമയുടെ വിജയത്തിനു ബി.ജി.എം വലിയൊരു ഘടകമായി മാറി. അതിൽ അവസാനത്തെ സീനിലൊക്കെ 7 മിനിറ്റോളം സംഭാഷണമില്ലാതെ ബി.ജി.എം മാത്രമാണുള്ളത്. നന്നായി ചിട്ടപ്പെടുത്തി ചെയ്തതാണത്. അതുപോലെ ‘ഉള്ളടക്ക’ത്തിലേത്, ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു ബി.ജി. എംമായിരുന്നു. സാധാരണ ആരും കേൾക്കാത്ത ഒരു മ്യൂസിക്കാണ് അതില്‍ വേണ്ടതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുപോലെ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയിലും തികച്ചും വ്യത്യസ്തമായ ബി.ജി.എം ആണ് ചെയ്തത്. ഈ സിനിമകളിലെ ഓരോ സന്ദര്‍ഭങ്ങളിലും ബി.ജി.എം ന് വലിയ സ്ഥാനമുണ്ടായിരുന്നു.

പക്ഷേ അതിനൊക്കെ മേലെയാണ് ഇപ്പോൾ ചെയ്ത ‘എല്ലാം ശരിയാകും’ എന്ന സിനിമയിലെ സംഗീതം. അതിലെ മ്യൂസിക്കിന്റെ ക്രെഡിറ്റിനെക്കുറിച്ചല്ല

ഞാന്‍ പറയുന്നത്, മറിച്ച് ബി.ജി.എം നെക്കുറിച്ചാണ്. ആ സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ ബി.ജി. എം ഉണ്ട്, പക്ഷേ അതാരും ശ്രദ്ധിക്കില്ല. സിനിമയേ ശ്രദ്ധിക്കൂ. അത് തന്നെയാണ് അതിന്റെ പ്രത്യേകതയും, പ്ളസ് പോയിന്റും. സോ ഇറ്റ് ഈസ് വൺ ഓഫ് ദി ബെസ്റ്റ് BGM ഡൺ ബൈ മി, ബൈ ലക്ക്ലി മൈ 200 മൂവി.

ഒരു സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതിനു മുൻപേ അതിന്റെ കഥാതന്തു അറിയാൻ ആ സിനിമയുടെ ബി. ജി.എം ചെയ്യുന്ന സംഗീത സംവിധായകന് പറ്റുമല്ലോ. അങ്ങനെയെങ്കിൽ ഏതെങ്കിലും സിനിമയുടെ ബി.ജി.എം ചെയ്യുന്ന സമയത്ത് ആ സിനിമ ഹിറ്റാകുമെന്ന് തോന്നിയിട്ടുണ്ടോ ?


ബി.ജി.എം ചെയ്യുന്ന സമയത്ത് ഹിറ്റാകുമെന്ന് തോന്നിയ ഒരുപാട് സിനിമകളുണ്ട്. പെട്ടെന്ന് ഓർമ്മ വന്നത് പറയാം, ‘അനിയത്തിപ്രാവ്’. അതിന്റെ ബി.ജി.എം ചെയ്യുന്ന സമയത്ത് തന്നെ ആരും ഇമോഷണലാകും. പ്രത്യേകിച്ച് ക്ലൈമാക്സ് സീക്വൻസ് ചെയ്യുന്ന സമയത്ത്. അതിലെ ഓരോ സന്ദര്‍ഭങ്ങളും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്. പ്രേക്ഷകര്‍ക്കും അങ്ങനെ തന്നെയായിരുന്നല്ലോ.

പെട്ടെന്ന് ചോദിച്ചപ്പോള്‍ മനസ്സില്‍ വന്ന ഒരു സിനിമയുടെ പേര് പറഞ്ഞന്നേയുള്ളൂ, അത് സമയപരിധി ഉള്ളത് കൊണ്ട് മാത്രമാണ്. വിജയിക്കുമെന്ന് തോന്നിയ ഒരുപാട് സിനിമകളുണ്ട്. ഈ സന്ദർഭത്തിൽ എന്റെ മനസ്സിലേക്ക് വന്നത് ‘അനിയത്തിപ്രാവ്’ ആണെന്നു മാത്രം. വൺ എമംഗ് ദി ബെസ്റ്റ് ഫിലിം ഐ തോട്ട് ഇറ്റ് വുഡ് ഡെഫനിറ്റലി ബി എ സൂപ്പർഹിറ്റ് ഫിലിം.

വ്യക്തിപരമായി ഇഷ്ടം തോന്നിയ ഗായിക- ഗായകൻമാരുണ്ടോ ? പുതിയ ഗായകരെക്കുറിച്ച് പറയാനുള്ളത് ?


അങ്ങനെ എടുത്തു പറയുന്നത് ശരിയല്ലല്ലോ. കാരണം എല്ലാ ഗായകരും എന്റെയൊരു പാട്ട് പാടുമ്പോൾ അവരിൽ നിന്ന് ഏറ്റവും ബെസ്റ്റ് ഔട്ട്പുട്ട് എടുക്കാൻ വേണ്ടി ഏറ്റവും ഇഫോർട് എടുക്കുന്ന ആളാണ് ഞാൻ. അതിനു വേണ്ടി പരിശ്രമിച്ചു റിസൾട്ട് കിട്ടിക്കഴിഞ്ഞാൽ അവർ പിന്നെ നമുക്ക് പ്രിയപ്പെട്ടവരാണ്. റിസൾട്ട് കിട്ടാതെ വരുന്നവരുമുണ്ട്. അതിനെക്കുറിച്ച് ഇപ്പോള്‍ പറയേണ്ടല്ലോ. ഓരോ പാട്ടിനും വ്യത്യസ്തമായ ശബ്ദമാണ് ഞാൻ അന്വേഷിക്കുന്നത്. പണ്ടത്തെ പോലെ എല്ലാ പാട്ട് പാടാനും ഒരേ ഗായകർ എന്ന രീതി ഇപ്പോഴില്ല. ഒരു സിറ്റ്വേഷന് ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തി പാടിപ്പിക്കുക. അതിനർത്ഥം മറ്റു ഗായകർ മോശമാണെന്നല്ല. സാങ്കേതിക പ്രശ്നം കൊണ്ടും മറ്റ് സാഹചര്യങ്ങൾ കൊണ്ടും ചിലരെ തെരഞ്ഞെടുക്കണമല്ലോ. അങ്ങനെ എല്ലാം ഒത്തുചേരുന്ന ഗായകരിൽ നിന്ന് ഏറ്റവും മികച്ചത് എടുക്കുക എന്നതാണ് എന്റെ കഴിവ്. എല്ലാ പാട്ടുകളിലും ഞാനത് ചെയ്യാറുണ്ട്.

പഴയ പാട്ടുകാർക്ക് ഒരു മലയാള വാക്ക് കാണുമ്പോൾ ഒരു ഭാവം ഉണ്ടാകും. എക്സ്പീരിയൻസ് കൊണ്ട് വരുന്നതാണത്. ആ ഭാവം മാറ്റിയെടുക്കാൻ എനിക്ക് പലപ്പോഴും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. എനിക്കവരുടെ ശബ്ദം മാത്രം മതി, ഭാവവും, ഇൻപുട്ടുമൊക്കെ പുതിയത് വേണമെന്ന് പറയുമ്പോൾ അവരെയത് ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്, പക്ഷേ അവരെ ബുദ്ധിമുട്ടിക്കാതെ ഞാനത് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്, അതില്‍ വിജയിക്കാറുമുണ്ട്. ഈണത്തിനും ഭാവത്തിനും മുൻതൂക്കം കൊടുത്ത് പുതുമയായി അവതരിപ്പിക്കുക എന്നതാണ് എനിക്ക് ഇഷ്ടം.

ഒരു ഭാഷയും അറിയാത്തവനെ ഒരു ഭാഷ പഠിപ്പിക്കാൻ എളുപ്പമാണ്. പക്ഷേ മറ്റൊരു ഭാഷ അറിയാവുന്ന ഒരാളിനെ പുതിയ ഭാഷ പഠിപ്പിക്കാനും അതിന്റെ ശൈലി വരുത്താനും ബുദ്ധിമുട്ടാണ്. മലയാളത്തിൽ ഊറി നിൽക്കുന്ന ഒരാൾ തമിഴ് പറഞ്ഞാൽ അതിൽ ഒരു മലയാളിത്തം വരും. എന്നാൽ അവിടെ ജനിച്ച വളരുന്ന ഒരാൾക്ക് ശുദ്ധ തമിഴ് തന്നെയല്ലേ വരൂ.

Music Director Ouseppachan (Image Source: Facebook)
Music Director Ouseppachan (Image Source: Facebook)
അതേ പോലെ തന്നെയാണ് പുതിയ ഗായകർക്ക് പാട്ട് പറഞ്ഞു കൊടുക്കുന്നത് അവർക്ക് ഏതൊരു ഭാവവും ഫ്രെഷാണ്, അതുകൊണ്ട് ഞാൻ പറയുന്ന രീതിയിൽ അവർക്ക് പാടാൻ പറ്റും. എന്നുകരുതി പഴയ ഗായകർക്കുള്ള ഭാവം ഇന്നത്തെ ഗായകർക്ക് കിട്ടണമെന്നില്ല. അതിനവർ നന്നായി ബുദ്ധിമുട്ടണം. ഇന്നത്തെ ഗായകർ പഴയവരുടെ ശൈലിയല്ല അനുകരിക്കേണ്ടത്, മറിച്ച് ഓരോ വാക്കിനും അവർ എത്രത്തോളം ഭാവം കൊടുക്കുന്നു എന്നതാണ്. ഇതിനെക്കുറിച്ച് വളരെ വിശാലമായി പറയേണ്ടതുണ്ട്, ഞാൻ ചുരുക്കത്തിൽ ഒന്ന് സൂചിപ്പിച്ചു എന്നേയുള്ളൂ.

സംഗീതം അറിഞ്ഞുകൂടാത്തവർക്ക് പോലും പാടാം കഴിയുന്നതാണ് ഇന്നത്തെ ടെക്നോളജി എന്നതായിരുന്നു ഇടക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു വിഷയം. അതിൽ എന്തെങ്കിലും സത്യം ഉണ്ടോ ?


സത്യമുണ്ടോ എന്ന് ചോദിച്ചാൽ അല്പം സത്യമുണ്ടല്ലോ. അതൊരു വലിയ വിഷയമല്ലേ. തുടക്കം മുതൽ ഇത് പറയേണ്ടി വരും. പഴയ കാലത്ത് ഗായകർ പാട്ടുകൾ പാടുമ്പോൾ പ്രിമച്വർ സ്റ്റാൻഡേർഡിലുള്ള മൈക്കാണ് ഉപയോഗിച്ചിരുന്നത്. സാധാരണ സംസാരിക്കുന്നതിനെക്കാൾ ഉച്ചത്തിൽ പറഞ്ഞാൻ മാത്രമേ ഓർക്കസ്ട്രൽ ശബ്ദങ്ങൾക്കിടയിലൂടെ തെളിഞ്ഞ് ഒറ്റ ട്രാക്കിൽ റെക്കോർഡിംഗിന്റെ അകത്തുള്ള മാഗ്നെറ്റിക് ടേപ്പിൽ അത് പതിയുകയുള്ളൂ. സ്വകാര്യം പറയുന്ന പോലെ പറഞ്ഞാൽ അതിൽ പതിയില്ല. അതുപോലെ ഉച്ചത്തിൽ പറഞ്ഞാൽ അത് ഷൗട്ടിംഗായി തോന്നും. ഷൗട്ടിംഗ് രീതിയില്‍ ഉച്ചത്തിൽ പാടുന്ന ആ പാട്ടുകളാണ് നാം വെണ്ണ പോലെ കേൾക്കുന്നത്. അപ്പോൾ അവരുടെ കഴിവ് എത്രയാണെന്ന് ആലോചിച്ചു നോക്കൂ.

എന്നാല്‍ ഇന്ന് മൈക്കിൽ ശ്വാസം വിട്ടാൽ പോലും അത് കേൾക്കും. പതിയെ പാടിയാൽ മതി ഇന്നത്തെ ഗായകർക്ക്.

ഞാന്‍ വളരെ ചുരുക്കത്തില്‍ പറഞ്ഞതാണിത്. ഈ പറഞ്ഞത് റെക്കോര്‍ഡിംഗിന്റെ കാര്യമാണ്. റെക്കോര്‍ഡിംഗ് കഴിഞ്ഞ് ടേക്കിനെക്കുറിച്ച് പറഞ്ഞാല്‍, അന്ന് ഒറ്റ ടേക്കിൽ പാട്ട് മുഴുവൻ പാടണം. ഇന്ന് ഓരോ വരിയിൽ പോലും എഡിറ്റ് ചെയ്ത് കട്ട് ചെയ്ത് ശരിയാക്കാം.

ഇതൊക്കെ ഒരു വശം. ഇതിനൊക്കെ അപ്പുറം ഒരു ഗായകന്, അല്ലെങ്കിൽ ഗായികയ്ക്ക് നല്ലൊരു ശബ്ദം ഉണ്ടാവണം, ഭാവം കൊടുക്കാനറിയണം, നന്നായി സാധകം ചെയ്ത തൊണ്ടയാകണം. എങ്കിൽ ബാക്കി പെർഫക്ഷനൊക്കെ എന്തിന് ഡൈനാമിക്സ് പോലും കമ്പ്യൂട്ടറിൽ ചെയ്യാം. അതൊക്കെ ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല, കാരണം കേൾവിസുഖമാണ് മുഖ്യം. അതിന് എന്തു മാർഗ്ഗവും സ്വീകരിക്കാം. ഒരു പാട്ടിനെ ഭംഗിയാക്കാനും ഗംഭീരമാക്കാനും ടെക്നോളജി ഉപയോഗിക്കാം. അന്നത്തെ ഗായകർ ഇതൊന്നുമില്ലാതെ പാടിയിട്ടുണ്ട്, അതവരുടെ കഴിവാണ്. അതുകൊണ്ടാണല്ലോ അന്ന് ഗായകരുടെ എണ്ണവും വളരെ കുറവായിരുന്നത്. എല്ലാവരുടെയും ജീനിൽ അന്നും പാട്ടുണ്ട്, പാടാൻ അറിയാവുന്നവരുമുണ്ട്. പക്ഷേ പ്രെസന്റേഷൻ വാസ് ഡിഫിക്കൽറ്റ് ദോസ് ഡേയ്സ്. ഇന്ന് അങ്ങനെയല്ല.

എങ്കിലും വേദികളിൽ പാടുമ്പോൾ ഈ ടെക്നിക് ഒന്നും പറ്റില്ല. നന്നായി പാടണം. പക്ഷേ അവിടെയും ഇപ്പോള്‍ ചില തട്ടിപ്പുകൾ ചെയ്യാറുണ്ട്. പാട്ട് ഇട്ടിട്ട് വെറുതെ ആക്ട് ചെയ്യുവല്ലേ പലരും. കേൾക്കുന്നവർക്കും കേള്‍വിസുഖം മാത്രം മതിയല്ലോ. പിന്നെ ഒരു കാര്യമുണ്ട്, പാടാൻ കഴിവില്ലെങ്കിൽ എത്ര ടെക്നോളജി ഉണ്ടെങ്കിലും ആർക്കും പാടാൻ പറ്റില്ല. അതുമൊരു സത്യം.

സിനിമ സംഗീത സംവിധാനത്തിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?


ചിലപ്പോഴൊക്കെ അങ്ങനെയുമുണ്ടായിട്ടുണ്ട്. വളരെ വളരെ ദുർലഭമായ ചില അവസരങ്ങളിൽ നീരസമായ, അനിഷ്ടമായിട്ടുള്ള സാഹചര്യങ്ങൾ വന്നിട്ടില്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ അതൊന്നും എന്റെ മനസ്സിനെ വ്യതിചലിപ്പിച്ചിട്ടില്ല. അതൊന്നും എന്നെ ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ. അങ്ങനെ ഉണ്ടായിട്ടുള്ളത് തന്നെ വളരെ കുറച്ചു മാത്രമാണ്. അതൊക്കെ തിരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ചില ഗായകർ വന്നു പാടുമ്പോൾ നമ്മൾ വിചാരിക്കുന്ന രീതിയിൽ അത് വരാറില്ല. നമ്മൾ പറയുന്ന പോലെ പാടാൻ പറ്റാത്ത ഒരു ഗായകനെ/ഗായികയെ, അല്ലെങ്കിൽ നമ്മളുമായി ഒരുതരത്തിലും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു ഗായകനെ/ഗായികയെ അടുത്ത പ്രാവശ്യം വിളിക്കാതിരിക്കാനല്ലേ ശ്രമിക്കൂ. ഒരു പ്രാവശ്യം കൂടി

അങ്ങനെയൊന്ന് ചെയ്യാൻ മുതിരില്ല എന്നതാണ് സത്യം. അല്ലെങ്കിൽ ആ ഗായകൻ തന്നെ ഒരു നിർമ്മാതാവിനെ കൊണ്ടുവന്ന്, എല്ലാ കാര്യങ്ങളും അദ്ദേഹം തന്നെ ചെയ്തിട്ട് എന്റെ സംഗീതം വേണമെന്ന് പറഞ്ഞാൽ ഒരുപക്ഷേ ഞാൻ ചെയ്തു കൊടുക്കും. ആ സംഗീതത്തിൽ അതേ ഗായകൻ തന്നെ പാടും. അത്രേയുള്ളൂ.

ഇത്രയും വർഷങ്ങൾ സംഗീതവുമായി ബന്ധപെട്ടു നിന്നല്ലോ. സ്വപ്ന സംഗീതമായി ഇനിയെന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലുണ്ടോ ?


എന്റെ മനസ്സിൽ ഇനിയങ്ങനെ പ്രത്യേകിച്ച് ഒരു ആഗ്രഹവും ഇല്ല. കിട്ടുന്ന സിനികളിലെ സിറ്റ്വേഷൻ അനുസരിച്ച് അതിന് ഹൃദയസ്പർശിയായ, മനോഹരമായ സംഗീതം നൽകണം എന്നേയുള്ളൂ. ചില ശൈലികൾ വീണ്ടും വീണ്ടും കേൾക്കണമെന്ന് ശ്രോതാക്കൾക്ക് തോന്നും. പക്ഷേ ഒരു ക്ലിഷെ ആരും ഇഷ്ടപ്പെടില്ല. അതുകൊണ്ട് സംഗീതത്തിന്റെ അവതരണത്തിൽ ചെറിയ വ്യത്യാസം കൊടുത്ത്, ഭംഗിയുള്ള പാട്ടുകളാക്കി മാറ്റാൻ ഞാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ഞാൻ ചെയ്തതെല്ലാം ഒന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ട് അടുത്തത് എന്ന രീതിയിലാണ്. മെലഡി ഒട്ടും ചോർന്നു പോകാതെ, ഗൃഹാതുരത്വം നിറഞ്ഞ, ക്ലാസിക്കല്‍ അംശം നിലനിർത്തുന്ന സംഗീതമാണ് ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. ഇവയെല്ലാം കൃത്യമായി ഇഴചേർത്തിട്ടാണ് ഓരോ ഗാനവും സൃഷ്ടിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയേ ഉണ്ടാകൂ.

'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ 'പിന്നെന്തേ എന്തേ മുല്ലേ' എന്ന പാട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് ഈ അവസരത്തില്‍ ഇതിഹാസ സംഗീതജ്ഞന്‍ എം.ആര്‍.റഹ്മാന്‍ ഔസേപ്പച്ചനെ പ്രശംസിച്ചത്. കാതോടു കോതോരത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടുമ്പോള്‍ ഔസേപ്പച്ചന്റെ പിന്നണി ഓര്‍ക്കസ്ട്രയിലുണ്ടായിരുന്ന ആളാണ് റഹ്മാന്‍.

'പിന്നെന്തേ എന്തേ മുല്ലേ' എന്ന പാട്ട് കേള്‍ക്കാം




Tags

  • music director ousepachan

About Author:

Author photo

ലക്ഷ്മി ബിനീഷ്‌

ബന്ധപ്പെട്ട വാർത്തകൾ

മറ്റൊരു ലോഹിതദാസ്

മറ്റൊരു ലോഹിതദാസ്

ശ്രീഷ്മയും സുനിതയും തമ്മില്‍

ശ്രീഷ്മയും സുനിതയും തമ്മില്‍

Leona Lishoy

‘അഭിനേത്രി എന്ന നിലയില്‍ ഞാനൊരു വലിയ സംഭവമാണെന്ന് വിശ്വസിക്കുന്നില്ല. ഇനിയും ഒരുപാട് പഠിക്കാനുണ്ട്...’’ മനസ്സ് തുറന്ന് ലിയോണ ലിഷോയ്

Neeraja Arun

"കൽക്കിയുടെ മലയാളം സംഭാഷണത്തിനുള്ള കൈയ്യടിയാണ് എനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ്.... " നീരജ അരുൺ

Director Jay K

‘സിംഹം സട കുലുക്കി ഗർജിക്കുമ്പോഴേ പേടി തോന്നും, കുഞ്ചാക്കോ ബോബനും സുരാജും ആ റിസ്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായി...’ ഗ്ര്‍ര്‍ര്‍ന്റെ വിജയത്തിളക്കത്തില്‍ ജെയ് കെ

Jis Joy

‘‘ഒരു സിനിമയുടെ വിജയം ശരിക്കും ആസ്വദിച്ച ശേഷമേ ഞാനടുത്ത സിനിമ ചെയ്യൂ. ലാലേട്ടനൊപ്പമുളള സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍...’’ തലവന്റെ വിജയത്തിളക്കത്തില്‍ ജിസ് ജോയ്

Comments