ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് സാനിയ അയ്യപ്പന്. ഇപ്പോള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ നൃത്ത വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ചുരുങ്ങിയ സമയത്തിനകം ആരാധകര്‍ ഏറ്റെടുത്ത വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. വീഡിയോയിലെ സാനിയയുടെ വസ്ത്രധാരണവും മെയ്വഴക്കുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.
സാനിയയുടെ നൃത്തപ്രകടനങ്ങള്‍ക്ക് നിരവധി ആരാധകരാണുളളത്. ഫാദേഴ്സ് ഡേയില്‍ അച്ഛനൊപ്പം കിടിലന്‍ നൃത്തച്ചുവടുമായെത്തി സാനിയ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.
സാനിയയുടെ നൃത്തപ്രകടനങ്ങള്‍ക്ക് നിരവധി ആരാധകരാണുളളത്. ഫാദേഴ്സ് ഡേയില്‍ അച്ഛനൊപ്പം കിടിലന്‍ നൃത്തച്ചുവടുമായെത്തി സാനിയ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.
ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശേഷം നായികനിരയിലേക്ക് ഉയര്‍ന്നു വന്ന നടിയാണ് സാനിയ. ഫാഷന്‍ സെന്‍സേഷനായ താരം സോഷ്യല്‍മീഡിയകളില്‍ സജീവ സാന്നിധ്യമാണ്. സാനിയാ അയ്യപ്പന്റെ പുതിയ വീഡിയോകളും ഫോട്ടോസും ആരാധകര്‍ വലിയ ആകാംക്ഷയോടെ ഏറ്റെടുക്കാറുണ്ട്.

Comments