മലയാള സിനിമാ ലോകത്തിലെ യുവ നടിമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്. 'വൈല്‍ഡ് ജസ്റ്റിസ്' എന്ന അടിക്കുറിപ്പോടെയകണ് നടി വ്യത്യസ്ഥമായ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ദുഃഖത്തിന് അഞ്ച് മുഖങ്ങള്‍ എന്ന് പറഞ്ഞാണ് ഇത് തുടങ്ങുന്നത്.
ദേഷ്യം, വിഷാദം, നിഷേധം, വിലപേശല്‍, അംഗീകരിക്കല്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹലിക്കുന്നു എന്ന അടിക്കുറിപ്പോടെ ‘പ്രതികാരം’ എന്ന ഭാവം കൂടി കൂട്ടിച്ചേര്‍ത്താണ് റിമ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പൂര്‍ണിമ ഇന്ദ്രജിത്ത്, ദിവ്യ പ്രഭ, അപര്‍ണ, വീണ നന്ദകുമാര്‍, നിരഞ്ജന അനൂപ് എന്നീ താരങ്ങളും നിരവധി ആരാധകരുമാണ് തന്റെ ഫോട്ടോഷൂട്ടിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ശാമപ്രസാദിന്റെ 'ഋതു' വിലൂടെയാണ് റിമ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കാണിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്തിയ ഒരു നടിതന്നെയാണ്. നര്‍ത്തകി, നിര്‍മ്മാതാവ്
എന്നീ നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് റിമ.






