മംഗളുരു : മംഗളുരു തുറമുഖത്തുനിന്ന് പോയ മീന്‍പിടുത്ത ബോട്ടിലെ തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയത് ഭീമന് മത്സ്യം.1500 കിലോഗ്രാമോളം തൂക്കം വരുന്ന മത്സ്യമാണ് ചൊവ്വാഴ്ച്ച തുറമുഖത്തുനിന്ന് പോയ സാഗര്‍ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയത്. എന്നാല്‍ മത്സ്യത്തെ തൊഴിലാളികള്‍ ബോട്ടില്‍ കയറ്റുന്ന വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അവ പിടിക്കാന്‍ പാടില്ലാത്ത മത്സ്യമാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് റ്റു ബോട്ടുകളുടെ സഹായത്തോടെ മത്സ്യത്തെ കടലില്‍ ഇറക്കിവിടുകയായിരുന്നു.






