
ജിയോഫോൺ നെസ്റ്റിന്റെ ലോഞ്ചിന് മുൻപായി ഓപ്പറേറ്റിംഗ് സിസ്റ്റം, പ്രോസസ്സർ എന്നിവ സംബന്ധിച്ച് വിവരങ്ങൾ റിലയൻസ് പുറത്ത് വിട്ടു. ജിയോഫോൺ നെസ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് പ്രഗതി ഒഎസ് എന്നാണ്.
ഗൂഗിളിന്റെ സഹകരണത്തിൽ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രഗതി ഒഎസ്. പ്രഗതി ഒഎസ് അവതരിപ്പിക്കുക ഇന്ത്യൻ സാഹചര്യങ്ങൾക്കും ഉപഭോക്താക്കളുടെ അഭിരുചിയ്ക്കും അനുസരിച്ച് മാറ്റങ്ങൾ വരുത്തിയായിരിക്കുമെന്നാണ് റിപ്പോർട്ട്.
ജിയോഫോൺ നെക്സ്റ്റിന്റെ കരുത്ത് ക്വാൽകോമിൽ നിന്നുള്ള പ്രോസസ്സറാനിന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രോസസർ ഏതാണ് എന്ന് വ്യക്തമല്ല എങ്കിലും സ്നാപ്ഡ്രാഗൺ 215 ആയിരിക്കും എന്നാണ് റിപോർട്ടുകൾ. ജിയോഫോൺ നെക്സ്റ്റിന് 5.5 ഇഞ്ച് 1440x720 പിക്സൽ എച്ച്ഡി റെസല്യൂഷൻ ഈ ഡിസ്പ്ലേയാണ് ഉണ്ടാവുക.
13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയുമാണ് ജിയോഫോൺ നെക്സ്റ്റിൽ ഇടം പിടിക്കുക എന്ന് വ്യക്തമായിട്ടുണ്ട്. ടിപ്പ്സ്റ്റർമാർ നൽകുന്ന സൂചനയനുസരിച്ച് 3,499 രൂപയാവും ജിയോഫോൺ നെക്സിന്റെ വില. ജിയോഫോൺ നെക്സ്റ്റ് കറുപ്പ്, നില എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വില്പനക്കെത്തുമെന്നാണ് സൂചന.






