അടുത്തിടെ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത 'സ്ക്വിഡ് ഗെയിം' എന്ന കൊറിയന്‍ ഡ്രാമയ്ക്ക് ജനപ്രീതിയെറെയാണ്. ഇന്ത്യയുള്‍പ്പടെ ലോകത്താകെ വന്‍ വിജയമായിരിക്കുകയാണ് ഈ സീരീസ്. സ്ക്വിഡ് ഗെയിമിനെ കുറച്ചുളള ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡ്രാമയുടെ പ്രേക്ഷകരെല്ലാം തന്നെ സ്ക്വിഡ് ഗെയിം വാള്പ്പേപ്പറുടെയും ആരാധകരാണ്. ഇത്തരം ചാപല്യങ്ങള്‍ അതിരുകടക്കുമ്പോള്‍ ആളുകള്‍ കെണിയില്‍ വീഴുന്നത് പതിവാണ്. ഇതുപോലെ സ്ക്വിഡ് ഗെയിമിന്റെ പേരില്‍ നടക്കുന്ന സൈബര്‍ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
സ്ക്വിഡ് വാള്‍പേപ്പര്‍ 4 കെ എച്ച്.ഡി. എന്ന പേരില്‍ പുറത്തിറങ്ങിയ ആപ്പിന്റെ പേരിലാണ് തട്ടിപ്പ്. സ്ക്വിഡ് ഗെയിമുമായി ബന്ധപ്പെട്ട വാള്‍പേപ്പറുകള്‍ ഫോണില്‍ ലഭ്യമാക്കുമെന്ന് ഈ ആപ്പ് പറയുന്നുവെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഫോണില്‍ അനധികൃതമായി പരസ്യങ്ങള്‍ കാണിക്കുകയും ഫോണുടമയുടെ അനുവാദമില്ലാതെ പ്രീമിയം എസ്.എം.എസ് സര്‍വ്വീസുകള്‍ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ഫോണുടമയുടെ പണം നഷ്ടമാകാനിടയാകുന്നു. ആപ്പ് സ്റ്റോറിലെയും ഫോണിലെയും സെക്യൂരിറ്റി പരിശോധനകളെ കബളിപ്പിക്കാന്‍ ജോക്കര്‍ മാല്‍വെയര്‍ ആണ് ഈ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നതെന്നാണ് വിവരം.

ഇതിനോടകം 5000 മൊബൈല്‍ ഫോണുകളില്‍ സ്ക്വിഡ് ഗെയിം 4കെ വാള്‍പേപ്പര്‍ എച്ച്ഡി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയായ ഇഎസ്ഇടിയിലെ സെക്യൂരിറ്റി റിസേര്‍ച്ചറായ ലൂക്കാസ് സ്റ്റെഫാന്‍കോ ആണ് ഈ ആപ്പിന് പിന്നിലെ തട്ടിപ്പ് കണ്ടുപിടിച്ചത്. തട്ടിപ്പ് മനസ്സിലായതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തിട്ടുണ്ട്.
ഈ ആപ്പിനു പുറമേ നിലവില്‍ പ്ലേ സ്റ്റോറില്‍ 200 ഓളം സ്ക്വിഡ് ഗെയിം ആപ്പുകളുണ്ടെന്നും ഇവയില്‍ പലതും സമാനമായ തട്ടിപ്പ് നടത്താനിടയുളളതിനാല് ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം പറയുന്നു.

Comments