സൂപ്പർ ഹോ ട്ട് ലുക്കിൽ സാരിയില്‍ തിളങ്ങി അനുപമാ പരമേശ്വരന്റെ എന്‍ട്രി; വൈറല്‍ ആയി വീഡിയോ
സൂപ്പർ ഹോ ട്ട് ലുക്കിൽ സാരിയില്‍ തിളങ്ങി അനുപമാ പരമേശ്വരന്റെ എന്‍ട്രി; വൈറല്‍ ആയി വീഡിയോ
Authored by Web Desk | Last updated: 28 Oct 2021, 12:34 PM | 1 min read
Screenshot: Youtube
പ്രേമം സിനിമയിലെ ചുരുണ്ട മുടിക്കാരിയായി മലയാളികളുടെ ഹൃദയം കീഴടക്കിയ അനുപമ പരമേശ്വരന്റെ പുതിയ വീഡിയോ വൈറല്‍. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമയും അതിലെ ഗാനങ്ങളും വന്‍ ഹിറ്റ് ആയിരുന്നു. മോളിവുഡില്‍ നിന്നും ടോളിവുഡിലേക്കുളള പറിച്ചുനടലിനു ശേഷം താരത്തിന്റെ ലുക്ക് തന്നെ മാറി.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്.
മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചുളളത്. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്ക് ലഭിച്ച വിര്‍ശനങ്ങളാണ് മലയാളത്തില്‍ നിന്നും മാറി നില്ക്കാന് തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ പറഞ്ഞിരുന്നു.
Screenshot: Youtube
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മണിയറയിലെ അശോകന് എന്ന ചിത്രത്തിന്റെ സഹസംവിധായകയായി മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിരുന്നു. അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരം നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം റൗഡി ബോയ്സിന്റെ ഓഡിയോ ലോഞ്ചിങ്ങിന്റെ എന്‍ട്രി വീഡിയോ ആയിരുന്നു അത്. സൂപ്പർ ഹോട്ട് ലുക്കിൽ ആണ് അനുപമ ഓഡിയോ ലോഞ്ചിൽ എത്തിയത്. നവാഗതനായ ആശിഷ് റെഡ്ഡി ആണ് നായകന്.
ഹർഷ കോണുഗണ്ഡി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ദിൽ രാജു, ശിരിഷ് എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും രണ്ടു ഗാനങ്ങളും ഇപ്പോഴേ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്.