
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാര്‍. എം.ജി.ശ്രീകുമാറും ലേഖയും പ്രണയ വിവാഹിതരായവരാണ്. വിവാഹത്തിനു മുന്‍പ് ഏകദേശം 15 വര്‍ഷത്തോളം ലിവിംഗ് ടുഗെദര്‍ ആയിരുന്നു. അതിനു ശേഷം 2000ല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലേഖ സ്വന്തമായ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ലേഖ പങ്കുവെക്കാറുണ്ട്.
ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്. ശ്രീക്കുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂര്‍ണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തില്‍ മുന്‍പ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവര്‍ത്തിക്കരുത്. അതുകൊണ്ടു തന്നെ വേണ്ടത്ര മുന്‍കരുതല്‍ എടുത്തിരുന്നു. തീരുമാനം എടുക്കാന്‍ തനിക്കായിരുന്നു പ്രയാസം കാരണം ഉത്തരവാദിത്വങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. അതിനെല്ലാം ശേഷമാണു വിവാഹിതരായതെന്നും ലേഖ പറയുന്നു.
അടുത്തിടെ വന്ന മതം മാറ്റ ആരോപണങ്ങളെ കുറിച്ചും ലേഖ തുറന്നു പറഞ്ഞു. ഹിന്ദു മതത്തില്‍ ജനിച്ചു എങ്കിലും മറ്റെല്ലാ മതത്തില്‍ ഉള്ള ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ഒരിക്കലും അന്യ മതക്കാരോട് മിണ്ടരുതെന്ന് പേരന്റ്സ് പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാ ദൈവങ്ങളിലും ബഹുമാനം ഉണ്ട്. ശ്രീക്കുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പിയാണെന്നാണ് ലേഖ പറയുന്നു.






